August 16, 2026

ഭാരതിയ ചികിത്സാ വകുപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭാരതിയ
ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. വെള്ളമുണ്ട
ഹൈസ്‌കൂൾ, പിണങ്ങോട് സ്‌കൂൾ, വൈത്തിരി, പൊഴുതന, തിരുനെല്ലി എന്നിവിടങ്ങളിൽ
നടത്തിയ ക്യാമ്പുകളിൽ മൂവായിരത്തോളം പേർ പങ്കെടുത്തു. വകുപ്പ് ടാക്‌സ് ഫോഴ്‌സിന്റെ
നേതൃത്വത്തിൽ നടത്തിയ ക്യാമ്പിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘം ആളുകളെ
പരിശോധിച്ച് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ
ഡോ. എസ്. ഷിബുവിന്റെ നേതൃത്വത്തിൽ ജീവനക്കാർ കോട്ടത്തറ ഡിസ്‌പെൻസറിയും
കോട്ടത്തറ ഗ്രാമപഞ്ചായത്തിലും പ്രവർത്തിക്കുന്ന വിവിധ മെഡിക്കൽ ക്യാമ്പുകൾ
സന്ദർശിച്ചു. വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച്
മരുന്നുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *