August 16, 2026

ദുരന്തത്തെ ഒരുമയോടെ നേരിട്ട് വയനാട്

0
Collectratil-pravarthikunna-wayanad-relief-camp-1-
By ന്യൂസ് വയനാട് ബ്യൂറോ
പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയ, എക്കാലത്തെയും വലിയ
ദുരന്തമായ പ്രകൃതിക്ഷോഭത്തെ വയനാട് നേരിട്ടത് ഒത്തൊരുമയോടെ.
സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മത-രാഷ്ട്രീയ സംഘടനാ പ്രവർത്തകരും
നൂറുകണക്കിന് പൊതുജനങ്ങളും ദുരിതബാധിതർക്കായി കൈകോർത്തു. വ്യോമസേന,
ആർമി, ദേശീയ ദുരന്തനിവാരണ സേന, നാവികസേന അടക്കം ഫയർഫോഴ്‌സ്, പൊലിസ്
വിഭാഗങ്ങളും പൊതുജനങ്ങളും കൈകോർത്തുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ്
ജില്ലയിലെങ്ങും കാണുന്നത്. സഹായങ്ങളുമായി ജില്ലയ്ക്കു പുറത്തുനിന്നും ധാരാളം
പേരെത്തുന്നു. ജില്ലാ ഭരണകൂടം മുഖേന മാത്രമേ സഹായങ്ങൾ നൽകാവൂ എന്ന്
അഭ്യർഥിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുപ്പധിലധികം വ്യക്തികളും സ്ഥാപനങ്ങളുമാണ് വയനാട് കളക്ടറേറ്റിലെ ആസൂത്രണ ഭവനിലെത്തിയത്. വ്യാപര സംഘടനകൾ, ചാരിറ്റി ട്രസ്റ്റുകൾ,
സ്വാശ്രയ സംഘങ്ങൾ, അയൽ സംസ്ഥാനങ്ങളിലെ വിവിധ സമാജങ്ങൾ, റസിഡൻസ് അസോസിയേഷൻ, ക്രിസ്ത്യൻ പള്ളി ഇടവകകൾ, സ്‌കൂളുകൾ, വിവിധ അസോസിയേഷനുകൾ,
സ്ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി, കുടാതെ വ്യക്തികളും പണമായും സാധന
ങ്ങളായും കള ക്ടറേറ്റിലെ ജില്ലാ ആസൂത്രണ ഭവിലെത്തി സംഭാവന നൽകി. ദുരന്ത നിവാരണ
പ്രവർത്തനങ്ങളുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം
ഐ.എ.എസും ക്യാമ്പുകളിലേക്കാവശ്യമായ ഡറ്റോൾ അടക്കമുള്ള സാധനങ്ങൾ സംഭാവന
നൽകി.ലോറിയിലും മറ്റുമായി ലോഡുകണ ക്കിന് അരി ഉൾപ്പെടെയുള്ള
ഭക്ഷണസാധനങ്ങളുമായി എത്തിയപ്പോൾ അവ മുഴുവൻ ഇറക്കിയതും തരംതിരിച്ചതും
ചെറുവാഹനങ്ങളിലേക്ക് കയറ്റിയതും കളക്ടറേറ്റിലെയും ആസൂത്രണ ഭവനിലെയും
ജീവനക്കാരാണ്. വനിതാ ജീവനക്കാരും ഗസറ്റഡ് ഉദ്യോഗസ്ഥർ പോലും ചുമടെടുപ്പിൽ
വ്യാപൃതരായി. ചിലർ അരിച്ചാക്ക് ചുമക്കുമ്പോൾ മറ്റുചിലർ വെള്ളത്തിന്റെ ബാരലുകൾ
ചുമലിലേറ്റുന്നതും കാണാമായിരുന്നു. വേറെ ചിലരാവട്ടെ, ഗ്രാമങ്ങളിലേക്കും ദുരിതാശ്വാസ
ക്യാമ്പുകളിലേക്കും നൽകാനായി ഓരോ കിറ്റുകളാക്കി പായ്ക്ക് ചെയ്യുന്ന തിരക്കിലാണ്.
തമിഴ്‌നാട്ടിൽ നിന്നും തിങ്കളാഴ്ച സാധനങ്ങളുമായി സുമനസുകളെത്തി. കളക്ടറേറ്റിൽ
ശേഖരിക്കുന്നവ ക്യാമ്പുകളിൽ എത്തിക്കാൻ സൗജന്യമായി വാഹനങ്ങൾ വിട്ടു
നൽകിയവരുണ്ട്. മുഴുവൻ സമയവും സേവനത്തിനെത്തിയവരുണ്ട്. റെഡ് അലർട്ട്
നിലനിൽക്കുന്ന വയനാട്ടിൽ സർക്കാർ ജീവനക്കാർ സംഘടനയും രാഷ്ട്രീയം മറന്ന് 
ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തനങ്ങളിലാണ്. പ്രശംസനീയമായ തരത്തിലാണ്
പൊതുജനങ്ങൾ ദുരിതത്തെ നേരിട്ടത്. വരുംദിവസങ്ങളിലും വയനാടിന് സഹായവുമായി
എത്തുമെന്നു നിരവധി പേർ ജില്ലാ ഭരണകൂടത്തെ അറിയിച്ചു കഴിഞ്ഞു. അതിനാൽ
ഉദ്യോഗസ്ഥർക്ക് ഇനിയും വിശ്രമമില്ലാത്ത രാപ്പകലുകളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *