May 7, 2024

മഴക്കാല ദുരിത ആരോഗ്പ്രശ്‌നങ്ങൾ തരണം ചെയ്യുന്നതിനായി ജില്ലാ ആരോഗ്യവകുപ്പ് സുസജ്ജം

0
ജില്ലയിൽ തുടരുന്ന മഴക്കാല ദുരിതങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ
കൈകാര്യം ചെയ്യുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ (ആരോഗ്യം) നേതൃത്വ 
ത്തിൽ ആരോഗ്യവകുപ്പ് സുസജ്ജമായി പ്രവർത്തിക്കുന്നു. ജില്ലയിൽ പ്രവർത്തിക്കുന്ന
ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ സംഘം സന്ദർശിച്ച് ആവശ്യമായ ചികിത്സയും
മരുന്നും നൽകുന്നു്. വളരെയധികം ആളുകൾ താമസിക്കുന്ന ക്യാമ്പുകളിൽ ആവശ്യമായ
ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എറണാകുളം ലേക്‌ഷോർ ആശുപത്രി,
കോഴിക്കോട് മെഡിക്കൽ കോളേജ്, കോഴിക്കോട് ഇംഹാൻസ്, ഐ.എം.എ., മലപ്പുറം ജില്ലയിൽ
നിന്നുളള പെയിൻ & പാലിയേറ്റീവ് മെഡിക്കൽ സംഘം, കോഴിക്കോട് മിംസ്,
വയനാട് വിംസ്, ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികൾ, അനുയാത്രാ മെഡിക്കൽ
സംഘം, ട്രൈബൽ മൊബൈൽ യൂണിറ്റുകൾ എന്നിവരുടെ  ജില്ലാ മെഡിക്കൽ
(ആരോഗ്യം) നേതൃത്വത്തിൽ ഏകോപിപ്പിച്ച് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച്
രോഗികൾക്ക് മരുന്നും, മാനസീക പിന്തുണയും നൽകിവരുന്നു. 
ഇന്ന് ജില്ലയിൽ ആകെ 94 ക്യാമ്പുകളിലായി 11802 ആളുകളാണ് ഉളളത്.
ഇവർക്ക് ആവശ്യമുളള മരുന്നുകൾ, വീടുകളിലും, ക്യാമ്പുകളിലും വെളളം ശുദ്ധീകരിക്കുന്നതിനായുളള അമ്പതിനായിരം ക്ലോറിൻ ടാബ്ലെറ്റുകൾ, ഇരുപതിനായിരം സാനിറ്ററി
നാപ്കിനുകൾ മുതലായവ കെ.എം.എസ്.സി.എൽ. വഴി ജില്ലയിൽ വിതരണം ചെയ്തു.
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ രണ്ട് ആംബുലൻസ്, അവശ്യമരുന്നുകൾ, സഹിതം
എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ 28 അംഗങ്ങളുള്ള മെഡിക്കൽ സംഘവും
ജില്ലയിൽ ഇന്നുമുതൽ സേവനം നൽകുന്നുണ്ട്. മെഡിക്കൽ സംഘങ്ങൾ ജില്ലയിലുട
നീളമുള്ള ക്യാമ്പുകളിൽ പനി, മുറിവ്, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ആവശ്യമായ
ചികിത്സയും മരുന്നും നൽകുന്നു. തിരിച്ചു വീടുകളിലേയ്ക്ക് ചെല്ലുമ്പോൾ
കുടിവെള്ളവും വീടും പരിസരവും അണുനശീകരണം ചെയ്ത് ശുചിയാക്കാനുള്ള
സഹായങ്ങളും, മറ്റു മുൻകരുതലതുകളെക്കുറിച്ചുള്ള മാർഗ നിർദേശങ്ങളും
ആരോഗ്യപ്രവർത്തകർ നൽകി വരുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 കേന്ദ്ര ശുചിത്വ കുടിവെള്ള മന്ത്രാലയം രാജ്യത്തെ എല്ലാ ജില്ലകളെയും,
ഗ്രാമപഞ്ചായത്തുകളിലെ വിവധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി
റാങ്ക് നൽകുന്ന പ്രവർത്തനമാണ് സ്വച്ഛ് സർവ്വേക്ഷൻ ഗ്രാമീൺ 2018. ആഗസ്ത് 10 മുതൽ
ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ നിരീക്ഷിച്ച് സ്‌കൂളുകൾ, അംഗനവാടികൾ, പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ
ശുചിത്വനിലവാരം, പൊതുജനങ്ങളുടെയും, ഗ്രാമപ്രദേശങ്ങളിൽ സ്വാധീനമുളള
വ്യക്തികളെയും പ്രതികരണങ്ങൾ, ശുചിത്വ മാനദണ്ഡങ്ങളിലെ പുരോഗതി എന്നിവ
വിലയിരുത്തി ജില്ലാതലത്തിൽ റാങ്ക് നിശ്ചയിച്ചയിക്കും. ജില്ലയെ മികച്ച റാങ്കിങ്ങിലേക്ക്
എത്തിക്കുന്നതിന് പൂർണ്ണമായ സഹകരണം ഉാകണമെന്നും ശുചിത്വനിലവാരം
ഉറപ്പാക്കുന്നതിനും ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കി ആവശ്യമായ
പ്രതികരണങ്ങൾ നൽകുകയും ചെയ്യാം. പൊതുജനങ്ങൾക്ക് പ്രതികരണങ്ങൾ
അറിയിക്കുന്നതിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ടടG18 എന്ന മൊബൈൽ ആപ്ലിക്കേഷനിൽ
ഡൗൺലോഡ് ചെയ്ത് ഓൺലൈൻ വോട്ടിംഗ് രേഖപ്പെടുത്താവുന്നതാണ് എന്ന് ജില്ലാ
ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *