August 17, 2026

ദേശീയപാതയിൽ വലിയ വാഹനങ്ങൾ കടന്നു പോകും: തലപ്പുഴയിൽ ഒറ്റവരിയിൽ വാഹനങ്ങൾ ഓടി തുടങ്ങി.

0
IMG-20180815-WA0023
By ന്യൂസ് വയനാട് ബ്യൂറോ
പൊൻ കുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് ബത്തേരി മൈസൂർ ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടങ്കിലും വലിയ വാഹനങ്ങൾക്ക് പോകാൻ സാധിക്കും. ബസുകളും ലോറികളും ഓടുന്നുണ്ട്. രാവിലെ തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന് സമീപം  മണ്ണിടിഞ് ഗതാഗതം മുടങ്ങിയ ഭാഗത്ത്   മാനന്തവാടി – തലശ്ശേരി റൂട്ടിൽ ഒറ്റവരിയിൽ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. 

      നിരവിൽ പുഴ മാനന്തവാടി റൂട്ടിൽ എവിടെയും ഗതാഗത തടസ്സമില്ല. എന്നാൽ മട്ടിലയം സ്കൂളിന് സമീപം  റോഡിൽ വെള്ളം കയറിയതിനാൽ നിരവിൽ പുഴയിൽ നിന്ന് കുറ്റ്യാടി ഭാഗത്തേക്ക് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *