April 27, 2024

25 ക്യാമ്പുകൾ കൂടി :ദുരിതബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക് : വയനാട് ഇടക്കിടെ ഒറ്റപ്പെടുന്നു: കുട്ടികളുടെ സുരക്ഷയിൽ ശ്രദ്ധ വേണമെന്ന് കലക്ടർ .

0
കനത്ത മഴയിൽ വയനാട്ടിലേക്കുള്ള ചുരത്തിൽ മണ്ണിടിഞ്ഞും മരങ്ങൾ വീണും ഗതാഗതം തടസപ്പെടുന്നതിനാൽ മണിക്കൂറുകൾ വയനാട് ഒറ്റപ്പെടുന്നു. പേര്യ ചുരത്തിലും കുറ്റ്യാടി ചുരത്തിലും ഇന്നലെ രാത്രി രണ്ട് പ്രാവശ്യം ഗതാഗത തടസ്സം ഉണ്ടായി. താമരശ്ശേരി ചുരത്തിൽ എട്ടാം വളവിലും ഒമ്പതാം വളവിലും മണ്ണിടിഞ്ഞതും മരം വീണതും മണിക്കൂറുകൾ കൊണ്ടാണ് മാറ്റിയത്. യാത്രക്ക് ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എല്ലാം ചുരവും ഇടക്കിടെ തടസപ്പെടുന്നുണ്ടങ്കിലും ഒന്നോ രണ്ടോ മണിക്കുറുകൾ കഴിയുമ്പോൾ വാഹന ഗതാഗതം പുനരാരംഭിക്കാം. 

     വെള്ളപ്പൊക്കം  ,മണ്ണിടിച്ചിൽ എന്നിവ കാരണം കൂടുതൽ പേരെ രാത്രിയിൽ മാറ്റി പാർപ്പിച്ചു.  ദുരിത്വാശ്വാസ ക്യാമ്പുകളുടെ എണ്ണം 145 ആയി. 15000 പേർ ഇപ്പോൾ ക്യാമ്പിലാണ്ട്. ഏകദേശം അര ലക്ഷം പേരെ നേരിട്ടു ദുരിതം ബാധിച്ചിട്ടുണ്ട്. 
     കനത്ത മഴ ഉള്ള ഇടങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കായി വിവിധ ഇടങ്ങളിൽ ആഘോഷങ്ങൾ കാണുന്നതിനോ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനോ വേണ്ടി പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്‌. വയനാട്‌ ജില്ലയിൽ ഈ നിർദ്ദേശം ബാധകമാണ്‌. ജില്ലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാൽ വിദ്യാർത്ഥികളുടെ സുരക്ഷക്ക്‌ മുൻ ഗണന നൽകണമെന്ന് ജില്ലാ കലക്ടർ  അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *