May 22, 2026

ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി കടന്നപ്പള്ളി സന്ദര്‍ശിച്ചു

0
Manthri-kadannapally-Ramachandran-campukal-sandharshikunnu-1
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പൊലിസ് സ്റ്റേഷനും തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂള്‍, പൊഴുതന പഞ്ചായത്തില്‍പ്പെട്ട വലിയപാറ ഗവ.യു.പി സ്‌കൂള്‍, മേല്‍മുറിയിലെ വീട്, സുഗന്ധഗിരി ഗവ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളാണ് മന്ത്രി എത്തിയത്. കൂടാതെ മണ്ണിടിഞ്ഞു താഴുന്നുപ്പോയ വൈത്തിരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടവും സന്ദര്‍ശിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ക്യാമ്പുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച അദ്ദേഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്‍കി. കുറിച്യര്‍മലയുടെ മുകളില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ പ്രകൃതിദത്ത തടാകത്തെ കുറിച്ചുള്ള ആശങ്കകള്‍ നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും അറിയിച്ചു.ചൊവ്വാഴ്ച്ച രാത്രിയോടെയാണ് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളില്‍ ക്യാമ്പുതുറന്നത്. മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന് ചേനമല കോളനി, എടക്കുനി താഴെ ലക്ഷംവീട്,പള്ളിതാഴെ എന്നിവിടങ്ങളിലെ 40 കുടുംബങ്ങളില്‍ നിന്നും 99 പേരെ ഇവിടേക്ക് മാറ്റി. പൊഴുതന വലിയപാറ ഗവ. യു.പി സ്‌കൂളില്‍ 165 കുടുംബങ്ങളില്‍ നിന്നും 585 പേര്‍ താമസിക്കുന്നുണ്ട് . പ്രദേശത്തെ ചിലര്‍ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിക്കുന്നുണ്ട്.മേല്‍മുറി വീട്ടില്‍ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ 75 പേരുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *