May 4, 2024

പ്രളയക്കെടുതി;വയനാടിന് സഹായവുമായി സേലം ജില്ലയും .

0
Img 20180816 Wa0121
ദുരന്തമുഖത്ത് ആശ്വാസമാവാന്‍ ഒരുലോറി നിറയെ അവശ്യവസ്തുക്കളുമായി തമിഴ്നാട് 
 സേലം ജില്ലാ ഭരണകൂടം. 4,25,550 രൂപയുടെ 12,000 കിലോഗ്രാം സാധനസാമ ഗ്രികളുമായാണ് സേലം പെദനായ്ക്കന്‍ പാളയം ബ്ലോക്ക് ഫുഡ്‌സേഫ്റ്റി ഓഫിസര്‍ ആര്‍. മാരിയപ്പന്റെ നേതൃത്വത്തിലുളള സംഘം ബുധനാഴ്ച്ച രാവിലെ 11 മണിയോടെ വയാനട് കളക്ടറേറ്റിലെ
ത്തിയത്. 50 ചാക്ക് അരി, 10 ചാക്ക് പരിപ്പ്, 100 ലിറ്ററിലധികം വെളിച്ചെണ്ണ, പാത്രങ്ങള്‍, മൈദ,
വസ്ത്രങ്ങള്‍, പുതപ്പുകള്‍ , പ്ലാസ്റ്റിക് ബക്കറ്റുകള്‍ തുടങ്ങി നാപ്കിനുകള്‍ വരെ ഇവയില്‍ ഉള്‍പ്പെടും. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ഇവര്‍ സേലത്ത് നിന്ന് പുറപ്പെട്ടത്. കേരള
ത്തില്‍ കാലവര്‍ഷം കനക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ തമിഴ്‌നാട് ഫുഡ്
സേഫ്റ്റി കമ്മീഷണര്‍ ടി. അമുദയുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ അടിയന്തര യോഗം
ചേര്‍ന്നിരുന്നു. തമിഴ്‌നാട്ടിലെ 32 ജില്ലകളില്‍ നിന്നും അടിയന്തര സഹായം എത്തിക്കണ മെന്ന് ഈ യോഗത്തില്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേലം ജില്ലാ ഭരണകൂടം സാധനങ്ങളുമായി എത്തിയത്. കേരളത്തിലെ മറ്റ് ദുരിതബാധിത പ്രദേശങ്ങളിലും ഇവര്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്.  സന്നദ്ധ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും വാഹനങ്ങള്‍ നിറയെ അവശ്യവസ്തുക്കളുമായി ചുരം കയറുന്നു. അവധി ദിനങ്ങളില്‍ പോലും ദുരിതനിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ് ജീവനക്കാര്‍. ഫ്‌ളഡ് റിലീഫ് സ്റ്റോറിലെ
ത്തുന്ന സാധനങ്ങള്‍ ഇറക്കിവയ്ക്കുന്നതും തരംതിരിക്കുന്നതിലും ആവശ്യാനുസരണം ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിലും വ്യാപൃതരാണിവര്‍.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *