August 16, 2026

പുത്തൻ വാഹനത്തിന്റെ കന്നി ഓട്ടം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക്

0
IMG-20180817-WA0198
By ന്യൂസ് വയനാട് ബ്യൂറോ
പുത്തൻ വാഹനത്തിന്റെ കന്നി ഓട്ടം ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് 
കൽപ്പറ്റ: പ്രളയബാധിതരായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചു  നൽകുന്നതിനായി ചീയമ്പം  സ്വദേശി രംജിത്ത് തന്നെ പുത്തൻ മഹീന്ദ്ര ഗുഡ്സ് വാഹനവുമായി കൽപ്പറ്റ സിവിൽ സ്റ്റേഷനിലെത്തി. തികച്ചും സൗജന്യമായാണ് രംജിത്ത് തന്റെ ഈ പ്രവർത്തനം നടത്തുന്നത് .വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ആരാധനാലയത്തിലേയ്ക്ക് പോകാതെ, ജില്ലയിൽ പ്രളയക്കെടുതിയിൽ വലയുന്ന സാധാരണ ജനങ്ങളെ ഓർത്തപ്പോൾ തന്നെ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഭാര്യയും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം അനുകൂല പ്രതികരണമായിരുന്നു. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ എഡ്യുക്കേഷൻ ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുമുണ്ട്. രംജിത്തിനെപ്പോലെ നൂറ് കണക്കിന് പേരാണ് മാധ്യമ വാർത്തകൾ കണ്ട്  ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഓടാനായി കലക്ട്രേറ്റിലേക്ക് എത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *