May 8, 2024

ദുരിതബാധിതരോട് നാം എങ്ങനെ പെരുമാറണം.: ജുനൈദ് കൈപ്പാണി പറഞ്ഞ് തരും.

0
#ദുരന്തഭൂമിയിലെ #മനഃശാസ്ത്രം..
#പതിമൂന്നു #കാര്യങ്ങൾ.
#കേൾവിക്കാരനാകുക: വീട്, ബന്ധുക്കൾ, സമ്പാദ്യം, വളർത്തുമൃഗങ്ങൾ തുടങ്ങിയ അവരുടെ നഷ്ടങ്ങളെ കുറിച്ചുള്ള അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും കേൾക്കുകയും ആശ്വാസ വാക്കുകൾ നൽകുകയും ചെയ്യുക.
 #താമസ സ്ഥലത്തെകുറിച്ചുള്ള സഹതാപ വാക്കുകൾ ഒഴിവാക്കുക: സ്വന്തംവീടിൽ നിന്നു മാറിയാണ് താമസിക്കുന്നതെങ്കിൽ പോലും ഇപ്പോൾ താമസിക്കുന്ന സ്ഥലത്തോടും അവസ്ഥയോടും പൊരുത്തപ്പെടുവാൻ സന്നദ്ധരാക്കുന്ന വാക്കുകൾ മാത്രം ഉപയോഗിക്കുക.
#ബോധവൽക്കരണം: നിലവിലുള്ള സഹായ സഹകരങ്ങളെ കുറിച്ചും അവർക്ക് ലഭ്യമാവുന്ന ആനുകൂല്യങ്ങളെ കുറിച്ചും നിയമപരിരക്ഷയെ കുറിച്ചും അവരെ ബോധവന്മാരാകുക. ഉദാ: ഭക്ഷണം, മരുന്ന്, വെള്ളം, താമസം etc..
#പുതിയ ചുറ്റുപാടിനെ സംബന്ധിച്ച അവബോധം:
ഒരിടത്തു നിന്നും മറ്റൊരിടത്തേക് മാറി താമസിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചു അവബോധം ഉണ്ടാക്കി കൊടുക്കുക.
#സഹപ്രവർത്തകരോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതിലൂടെയും ബന്ധം പുതുക്കുന്നതിലൂടെയും പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള കഴിവ് ആർജിക്കാൻ കഴിയും; മാറ്റങ്ങൾ ജീവിതത്തിൽ എല്ലാക്കാലവും ഉണ്ടാവുന്ന ഒരു അവസ്ഥയാണ് എന്നും ഇതും മാറും എന്നും മനസിലാക്കി കൊടുക്കുക; ഓരോ വ്യക്തിക്കും ഇതിൽ നിന്നും കാരകയറാനും ഇതിനോട് പൊരുത്തപ്പെടാനുമുള്ള രൂപരേഖ തയ്യാറാക്കാൻ സഹായിക്കുക.
#ദുരന്തത്തിൽ പെട്ടിട്ടുള്ള രക്ഷിതാക്കൾക്ക് അവരുടെ കുട്ടുകളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കകൾ വിദ്യാഭ്യാസകാര്യങ്ങൾ തുടങ്ങിയവ കേൾക്കുക. പ്രതീക്ഷവഹമായ നിർദ്ദേശങ്ങൾ കൊടുക്കുക.
#ദുരന്തബാധിതരുടെ താമസവും പുനരധിവാസവുമായ പ്രശനങ്ങളിൽ തീരുമാനമെടുക്കാൻ വളണ്ടിയർമാരെയും സഹായിക്കുക.
#ദുരന്തത്തോട് അനുബന്ധിച് ഉണ്ടാവാൻ സാധ്യത ഉള്ള മറ്റു ദുരന്തങ്ങളെയും കൈകാര്യം ചെയ്യാനും അതിനോട് പൊരുത്തപ്പെടാനും സഹായിക്കുക. ഉദാ: മരണം, രോഗങ്ങൾ etc..
#പേടി, ദുസ്വപ്നങ്ങൾ, നിരാശ, അമ്പരപ്പ്, ദുരന്തവുമായി ബന്ധപ്പെട്ട ഓർമ്മകൾ തുടങ്ങിയവ ഇത്തരം ദുരന്തങ്ങൾ സംഭവിച്ചാൽ മനുഷ്യന് ഉണ്ടാവുന്ന സ്വാഭാവികപ്രതികരണങ്ങൾ ആണെന്നുള്ള അറിവുണ്ടാക്കി കൊടുക്കുക. 
#ദുരന്തത്തിൽ നിന്നു കരകയറാൻ സാധിക്കുമെന്നും വീണ്ടുമൊരു നല്ല ജീവിതം സാധ്യമാണ് എന്നും ഉറപ്പുകൊടുക്കുക,വിശ്വസിപ്പിക്കുക.
#കുട്ടികളോട് : അവരുടെ ദിനചര്യകൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക; മറ്റുള്ളവരുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുക; കുട്ടികൾ ദുരന്തത്തെ നേരിടുന്ന രീതി ശ്രദ്ധിക്കുകയും  ശ്രമങ്ങൾക്കിടയിലും പൂർവ്വ സ്ഥിതി പ്രാപിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ആരോഗ്യം പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെയും മുതിർന്നവരെയും ഓർമ്മപ്പെടുത്തുക; കുട്ടികളോടുത്തു സമയം ചിലവഴിക്കുക.
#ആത്മാഭിമാനത്തെ വ്രണപ്പെടുത്താതിരിക്കുക: പഴകിയ
വസ്ത്രങ്ങൾ നൽകുന്നതും ഉപയോഗ ശൂന്യമായ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുക.
#അനാവശ്യ പ്രചാരണം നിരുത്സാഹപ്പെടുത്തുക: സോഷ്യൽ മീഡിയയിലും മറ്റും ഇരകൾക്ക് സഹായം നൽകുന്ന ഫോട്ടോയും മറ്റും നൽകി അവരെ അപമാനിക്കാതിരിക്കുക.
ജുനൈദ് കൈപ്പാണി
  ഡയറക്ടർ
 ലൈഫ് എൻറിച്മെന്റ് ട്രയിനിങ് സോൺ
  വെള്ളമുണ്ട
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *