ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാവേലി സ്റ്റോറിൽ നിന്നും സാധനങ്ങളെടുക്കാം.
പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാവുന്നതാണ്.
ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസർ നൽകുന്ന ലിസ്റ്റ് പ്രകാരം സാധനങ്ങൾ നൽകുവാൻ ബന്ധപ്പെട്ട മാവേലി സ്റ്റോർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആവശ്യത്തിന് ഉള്ള സാധനങ്ങൾ എല്ലാ മാവേലി സ്റ്റോറുകളിലും എത്തിച്ചു നൽകുവാൻ ഗോഡൗൺ ചുമതലയുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നമുക്കൊന്നിച്ച് നിന്ന് ഈ ദുരിതത്തെ നേരിടാം
പി. തിലോത്തമൻ
(ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി)





Leave a Reply