April 28, 2026

പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ആനുകൂല്യം ഉറപ്പ് വരുത്തണം: പി.കെ. ജയലക്ഷ്മി.

0
IMG-20180818-WA0507
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:    എല്ലാ ഗോത്രവർഗ്ഗകുടുംബങ്ങൾക്കും ഓണകിറ്റിനും സൗജന്യ റേഷനും  പുറമെ ദുരിതാശ്വാസ കിറ്റ്  വിതരണം ചെയ്യണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. ഈ വർഷത്തെ രൂക്ഷമായ കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരിൽ ഒരു വിഭാഗം പട്ടികജാതി- പട്ടികവർഗ്ഗ ജനവിഭാഗം. ഇവരിൽ നേരിട്ട് പ്രളയബാധിതരായവർ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിട്ടുള്ളൂ. മറ്റുള്ളവർ ജോലിയും വരുമാനവും ഇല്ലാതെ ഗോത്രവർഗ്ഗ സങ്കേതങ്ങളിൽ തന്നെയാണ്.   ധാരാളം  സന്നദ്ധ പ്രവർത്തകരും സഹായങ്ങളും വയനാട്ടിലെത്തുന്നുണ്ട്.  എന്നാൽ അവ ഇത്തരം വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ല.  .അതിനാൽ   ഇത്തരം സഹായങ്ങളെ പട്ടികവർഗ്ഗ വികസന വകുപ്പ് ഏകോപിപ്പിച്ച്  അർഹരായ  മുഴുവൻ  കുടുംബങ്ങൾക്കും വസ്ത്രണം, ഭക്ഷ്യധാന്യം,  പായ, കമ്പിളി ,പ്ലാസ്റ്റിക് ഷീറ്റുകൾ, തുടങ്ങിയ അടങ്ങിയ ദുരിതാശ്വാസ കിറ്റ് ഓണക്കിറ്റിന് പുറമെ  നൽകണ മെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.  
   അവർക്ക്  നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ  കർശന മായ നടപടി സ്വീകരിക്കണമെന്നും ബാവലിയിൽ അരി തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തെ  കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *