പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അഗ്നിശമന സേനയും പങ്കാളിയാവും .ആവശ്യമുള്ളവർക്ക് ഫയർഫോഴ്സിനെ വിളിക്കാം.
മഴക്കെടുതിയെ തുടര്‍ന്നുണ്ടായ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അഗ്നിശമന സേനയുടെ സേവനം ലഭ്യമാക്കുമെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസ് കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫിസര്‍ അറിയിച്ചു. കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിട്ടിക്ക് കുടിവെളളം കൊണ്ടുപോകുന്നതിന് വകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കും. ചെളിയും അഴുക്കും നിറഞ്ഞ വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കുന്നതിനും ഉപയോഗശൂന്യമായ മറ്റു സ്ഥലങ്ങള്‍ പൂര്‍വ്വ സ്ഥിതിയാക്കുന്ന പ്രവര്‍ത്തനങ്ങളിലും അഗ്നിശമന സേനാംഗങ്ങളുടെ പങ്കാളിത്തമുണ്ടാവും. സേവനങ്ങള്‍ ആവശ്യമുള്ള ആര്‍ക്കും അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷനുകളില്‍ ബന്ധപ്പെടാമെന്നും റീജിയണല്‍ ഫയര്‍ ഓഫിസര്‍ അറിയിച്ചു.





Leave a Reply