July 14, 2026

സ്ത്രീകളുടെ ആവശ്യമറിഞ്ഞ് സാക്ഷരതാ പ്രവർത്തകർ

0
By ന്യൂസ് വയനാട് ബ്യൂറോ
മഴവെള്ളക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്ക്
സാക്ഷരതാ പ്രവർത്തകർ സമാഹരിച്ച അടിവസ ്ത്രങ്ങൾ ജില്ലാ സാക്ഷരതാ മിഷൻ
അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ജില്ലാ കളക്ടർ കേശവേന്ദ്ര
കുമാർ ഏറ്റുവാങ്ങി. ആർ.ടി.ഒ. കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ജില്ലാ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. മൂവായിരം
സ്ത്രീകൾക്കുള്ള അടിവസ്ത്രങ്ങളാണ് രണ്ടു ദിവസം കൊണ്ട് സാക്ഷരതാ പ്രവർത്തകർ
സമാഹരിച്ചത്. സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.എൻ.ബാബു സ്വാഗതവും
അസി.കോർഡിനേറ്റർ സ്വയ നാസർ നന്ദിയും പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം
സമിതി അധ്യക്ഷ എ. ദേവകി, എ.ഡി.എം. കെ.അജീഷ്, സബ് കളക്ടർ എൻ.എസ്.കെ.
ഉമേഷ്, ഡെപ്യൂട്ടി കളക്ടർ ഇ.പി. മേഴ്‌സി, ജില്ലാ ഇൻഫർമേഷൻ അസി.എഡിറ്റർ
എൻ.സതീഷ ് കുമാർ എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *