March 29, 2024

ജില്ലയിലെ വെള്ളം കയറിയ വീടുകൾ ശുചികരിക്കാൻ വിദ്യാർത്ഥികൾ

0
ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ കഴിഞ്ഞ് തിരികെ
വീട്ടിലെത്തുമ്പോൾ അവരെ സഹായിക്കാൻ തയ്യാറായി ആയിരത്തിലധികം
വിദ്യാർത്ഥികൾ രംഗത്ത് വന്നു. ജില്ലാ ശുചിത്വമിഷന്റെയും ഹരിത കേരളം മിഷന്റെയും
നേതൃത്വത്തിൽ ആരോഗ്യ വിഭാഗത്തിന്റെയും എൻ.എസ്.എസ്, എൻ.സി.സി
വളണ്ടിയർമാരുടെയും സഹായത്തോടെയാണ് 'ഞങ്ങളുണ്ട് കൂടെ' പ്രവർത്തനങ്ങൾക്ക്
തുടക്കം കുറിച്ചത്. വീടുകൾ ഭാഗികമായും പൂർണ്ണമായും നഷ ്ടപ്പെട്ടത് മുതൽ വിവിധ
പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേി വരുന്ന വയനാട്ടുകാർക്ക് മാനസിക ശക്തി നൽകുന്നത്
മുതൽ എല്ലാ പ്രവർത്തനങ്ങൾക്കും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ സേന
തയ്യെറെടുത്തു. ജില്ലയിൽ 3 താലൂക്കുകളിലായി പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളിച്ച്
പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു.
 മാനന്തവാടി താലൂക്കിൽ ഒ.ആർ.കേളു എം.എൽ.എ. പരിശീലനം ഉദ്ഘാടനം
ചെയ്തു. ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ ് നജ്മുദ്ദീൻ, സുമേഷ്
എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ ്,
ശുചിത്വമിഷൻ അസി.കോ-ഓർഡിനേറ്റർ എ.കെ.രാജേഷ ് എന്നിവർ ക്ലസ്സെടുത്തു. വിവിധ
ഗ്രാമപഞ്ചായത്തുകളിലായി മുഴുവൻ വിദ്യാർത്ഥികളെ വിന്യസിപ്പിക്കുകയും, പ്രതിരോധ
മരുന്നുകളും അവശ്യ സാമാഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *