May 22, 2026

സർക്കാർ ജീവനക്കാരുടെ മനോവീര്യം തകർക്കരുത് :കേരള എൻ ജി ഒ അസോസിയേഷൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കഴിഞ്ഞ മൂന്ന് മാസങ്ങളായി രാവും പകലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം തൽകി കൊണ്ടിരിക്കുന്ന റവന്യു ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.സി സത്യൻ ആവശ്യപ്പെട്ടു. 
ജീവനക്കാർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിശോധിക്കണം.രാഷട്രീയ പാർട്ടികളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെ പ്രതികാരബുദ്ധിയോടെ ആസൂത്രിതമായി കള്ള കേസിൽ പെടുത്തിയെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ യഥാർത്ഥ വസ്തുതകൾ സമഗ്രാന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും ദുരിതാശ്വാസക്യാമ്പുകളിൽ രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും എൻ ജി ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *