May 3, 2024

തെരുവിൽ ജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണം: ശാസ്ത്ര സാഹിത്യ പരിഷത്ത്

0
 

ജൈവ മാലിന്യങ്ങൾ തെരുവിൽ വലിച്ചെറിയുന്ന സ്വഭാവം ജനങ്ങൾ നിർത്താത്ത സാഹചര്യത്തിൽ  ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ നഗര സഭ തയ്യറാവണമെന്ന് ശാസ്‌ത്ര സാഹിത്യ പരിഷത് കൽപ്പറ്റ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. 
കൽപ്പറ്റ നഗര സഭയിലെ ഏറ്റവും വലിയ മാലിന്യ കൂമ്പാരമായി എമിലി പ്രദേശം മാറിയിരിക്കുകയാണ്.  ഈ അവസ്ഥ പരിഹരിക്കാൻ നഗരസഭ അടിയന്തിരമായി ഇടപെടണം  നഗരസഭയുടെ ഏറ്റവും അടുത്തുള്ള തെരുവായിട്ടും ആരും ശ്രദ്ധിക്കുന്നില്ല.  പ്രദേശ വാസികൾ തുടങ്ങി വച്ച മാലിന്യ നിക്ഷേപം പുറത്തു നിന്നുള്ളവരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ആർക്കും ഒരു പരാതിയും ഇല്ലാത്ത അവസ്ഥ. 
ഈ  കാലവർഷ കാലത്ത് ഭക്ഷണ മാലിന്യങ്ങൾ റോഡിൽ കുത്തി ഒലിച്ചു കിടക്കുന്ന അവസ്ഥ അസഹനീയമാണ്. 
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ശാസ്ത്രീയ മാര്ഗങ്ങൾ പലതും ഇന്ന് നിലവിലുണ്ട്. 
അജൈവ മാലിന്യങ്ങൾ സംഭരിച്ചു വച്ചാൽ ഏറ്റെടുക്കാൻ നഗരസഭ തയ്യാറായിട്ടും ജനങ്ങൾ സഹകരിക്കാത്തത് നിരാശാജനകമാണ്. 
നഗര സഭ ഒട്ടേറെ ബോധവൽക്കരണ ശ്രമങ്ങൾ നടത്തിയിട്ടും ജൈവ മാലിന്യങ്ങൾ റോഡിൽ നിക്ഷേപിക്കുന്ന സ്വഭാവം നഗര വാസികൾ നിർത്തിയിട്ടില്ല. 
ഇതാണ് തങ്ങൾ ചെയ്യേണ്ടത് എന്ന മട്ടിലാണ് അമ്മമാരും കുട്ടികളും ഒക്കെ വീട്ടിൽ നിന്നുള്ള മാലിന്യങ്ങൾ റോഡിൽ കൊണ്ടിടുന്നത്. 
ഇനിയും ഇതനുവദിക്കരുത്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിച്ചു നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കാൻ നഗര സഭ മുന്നോട്ടു വരണം എന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. 
പ്രസിഡന്റ് ജോസഫ് ജോൺ, സെക്രട്ടറി പി വി നിതിൻ, പി ഡി അനീഷ്, പി.കെ സരിത  എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *