August 10, 2026

മഴക്കെടുതി നഷ്ടം 29നകം റിപ്പോർട്ട് നൽകണം

0
Mission-clean-wayanadinte-bhagamayi-nadanna-yogathil-collector-samsarikunnu
By ന്യൂസ് വയനാട് ബ്യൂറോ
മഴക്കെടുതിയിൽ സംഭവിച്ചിട്ടുള്ള നഷ്ടത്തിന്റെ കണക്കുകൾ ഓഫീസ് മേധാവി
മുഖാന്തരം ആഗസ്ത് 29ന് രാത്രി 8നകം റിപ്പോർട്ട് ജില്ലാ പ്ലാനിംഗ്
ഓഫീസിലെത്തിക്കേതും ജില്ലാ പ്ലാനിംഗ് ഓഫീസർ അത് ക്രോഡീകരിച്ച് കണക്കുകൾ
ഇനം തിരിച്ച് 30ന് വൈകീട്ട് 5നകം ജില്ലാ കളക്ടർക്ക് സമർപ്പിക്കണമെന്നും ജില്ലാ കളക്ടർ
കേശവേന്ദ്രകുമാർ അറിയിച്ചു. പ്രളയംമൂലം ഉായ നാശനഷ്ടങ്ങൾ കൃത്യമായി
കണക്കാക്കി എത്രയും വേഗം കൃത്യമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും
പുനരധിവാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ജില്ലാ കളക്ടറുടെ 
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഗുരുതരമായ വെള്ളപ്പൊക്കത്തിലും പൂർണ്ണമായി
തകർന്ന വീടുകളുടെ നാശനഷ്ടം തഹസിൽദാർമാരും ഭാഗികമായി തകർന്ന വീടുകളുടെ
നാശനഷ്ടം ലൈഫ് മിഷന്റെ നേതൃത്വത്തിൽ രൂപീകരിച്ച എഞ്ചിനീയറിംഗ് വിഭാഗവും
പരിശോധിച്ച് കണക്കെടുക്കും. ഭൂമി നഷ്ടപ്പെട്ടവരുടെ പട്ടികജില്ലാ മണ്ണ് സംരക്ഷണ
ഓഫീസർ, ഹസാർഡ് അനലിസ്റ്റ് എന്നിവരുടെ സഹായത്തോടെ തഹസിൽദാർമാർ
തയ്യാറാക്കും. വിളകളുടെ നഷ്ടം കണക്കാക്കി 4 പ്രത്യേക ശീർഷകങ്ങളിലായി
പ്രിൻസിപ്പൽ കൃഷി ഓഫീസർ പരിശോധിച്ച് റിപ്പോർട്ട് നൽകണം. പൂർണമായ നഷ്ടം,
ഭാഗിക നഷ്ടം, വിളനാശം, നിലം ഒരുക്കൽ ചെലവ് എന്നിവ പ്രത്യേകം കണക്കാക്കും.
ആർ.എ.ആർ.എസ്, എം.എസ്.എസ്.ആർ.എഫ്. എന്നിവയുടെ സഹായത്തോടെ ഹ്രസ്വകാല
വിളകൾ കൃഷി ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. കന്നുകാലി, ആട്, കോഴി, പന്നി,
മത്സ്യം മുതലായവയുടെ നാശനഷ്ടം കണക്കാക്കുവാൻ ജില്ലാ ക്ഷീരവികസന ഡപ്യൂട്ടി
ഡയറക്ടറെയും മൃഗസംരക്ഷണ വകുപ്പിനെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും
ചുമതലപ്പെടുത്തി. കാർഷിക വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവിലെ
പലിശ ഒഴിവാക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുന്നതിന് പ്രൊപ്പോസൽ
സർക്കാരിലേക്ക് സമർപ്പിക്കുവാനുള്ള ചുമതല പ്രിൻസിപ്പൽ കൃഷി ഓഫീസർക്കാണ്.
റോഡുകൾ, പാലങ്ങൾ കൾവർട്ട്, ഡ്രെയിനേജ് റിട്ടേയിനിംഗ് വാൾ എന്നിവയുടെ
നാശനഷ്ടം കണക്കാക്കുവാൻ പൊതുമരാമത്ത് വകുപ്പിനെയും, തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവക്ക് സംഭവിച്ച
നാശനഷ്ടങ്ങൾ സംബന്ധിച്ച കണക്കുകൾ മുൻസിപ്പൽ സെക്രട്ടറി, ഡി.ഡി.പി. എന്നിവരും
നൽകണമെന്ന് തീരുമാനിച്ചു. സർക്കാർ കെട്ടിടങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ
കണക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗവും ജലസേചന വകുപ്പിന്റെ കീഴിലുായ
നാശനഷ്ടങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറാക്കും. ടെലി കമ്മ്യൂണിക്കേഷൻ
ശൃംഖലയിലുാായ നാശനഷ്ടങ്ങൾ ബി.എസ്.എൻ.എൽ. നൽകണം. വൈദ്യുതി
വിതരണ ശൃംഖലയിലുായ നഷ്ടങ്ങൾ കെ.എസ്.ഇ.ബിയും, ആരോഗ്യ വകുപ്പിനു
നാശനഷ്ടങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറും, വിദ്യാഭ്യാസ വകുപ്പിന്റെ നാശഷ്ടവും
വിദ്യാർത്ഥികൾക്കുായ പഠന സാമഗ്രികളുടെ നഷ്ടവും വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടർ തയ്യാറാക്കും. പട്ടിക വർഗ്ഗ മേഖലയിലുായ പൊതുവായ നാശനഷ്ടം,
വരുമാന നഷ്ടം, വിദ്യാഭ്യാസ സ്ഥാനപനങ്ങളിലെ നഷ്ടം എന്നിവ വകുപ്പ് തയ്യാറാക്കും.
ടൂറിസം മേഖലയിലെ നാശനഷ്ട, വരുമാന നഷ്ടം എന്നിവ ഡി.റ്റി.പി.സി.യും
വാഹനങ്ങൾക്കുായ നാശനഷ്ടം ആർ.ടി.ഒ.യും ജില്ലയിലെ വ്യവസായ
സ്ഥാപനങ്ങൾക്കുായ നാശനഷ്ടം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരും വനം
വകുപ്പിന്റെ നാശനഷ്ടം വൈൽഡ് ലൈഫ് വാർഡൻ, ഡി.എഫ.ഒ. എന്നിവരും
കുടുംബശ്രീയുടെത് കുടുംബശ്രീ കോർഡിനേറ്ററും തയ്യാറാക്കും. പഞ്ചായത്തുകളുടെ
നഷ്ടം കണക്കാക്കും.
 യോഗത്തിൽ സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ്, എ.ഡി.എം. കെ.അജീഷ്, ജില്ലാ
പ്ലാനിംഗ് ഓഫീസർ കെ.എം.സുരേഷ്, ലൈഫ് മിഷൻ കോർഡിനേറ്റർ സിബി വർഗീസ്,
ഫിനാൻസ് ഓഫീസർ എ.കെ.ദിനേശൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *