May 3, 2024

ദുരിതനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സന്നദ്ധപ്രവർത്തകർക്ക് പരിശീലനം

0
ദുരിതനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സന്നദ്ധപ്രവർത്ത കർക്ക്  ജല ഗുണനിലവാര പരിശോധനയിലും മാനസികാരോഗ്യ സംരക്ഷണത്തിലും പരിശീലനം
തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് CCDU,  തിരുവനന്തപുരം നെഹ്റു യുവകേന്ദ്ര, അന്ധേരി ഹിൽഫെ, ഇൻഫാക്ട്  (INFACT),  പ്ലാനറ്റ് കേരള എന്നിവയുടെ  സഹകരണത്തോടെ സന്നദ്ധ സംഘടനയായ ശാന്തിഗ്രാം,  പ്രളയബാധിത ജില്ലകളിൽ ദുരിത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് ദ്വിദിന പരിശീലനം നൽകുന്നു.
സെപ്റ്റംബർ 1, 2 തീയതികളിൽ  വിഴിഞ്ഞത്തിനു സമീപം ചപ്പാത്ത് ശാന്തിഗ്രാമിലാണ്  പരിശീലനം. 
ജലഗുണ നിലവാരപരിശോധന, പരിസര – ജല ശുദ്ധീകരണ മാർഗ്ഗങ്ങൾ, മനോ സാമാജിക സംരക്ഷണം (Psycho Social Care), അടിയന്തിര ഘട്ടത്തിലെ ചികിത്സാ മാർഗ്ഗങ്ങൾ, നാട്ടറിവുകൾ എന്നീ  വിഷയങ്ങളിലാണ് വിദഗ്ധ പരിശീലനം.
സംസ്ഥാന ജലവിഭവ വകുപ്പ് CCDU ടീം അംഗങ്ങൾ, NIMHANS പരിശീലനം നേടിയ ശാന്തിഗ്രാം ഫാക്കൽറ്റി ടീം എന്നിവർ ക്ലാസുകൾക്ക്  നേതൃത്വം നൽകും.
ഒരു വർഷക്കാലം എങ്കിലും  ഗ്രാമതലത്തിൽ  സാമൂഹ്യസേവനം  ചെയ്യുവാൻ  തയ്യാറുള്ള സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം. പ്രശ്നബാധിത ജില്ലകളിൽ നിന്നുള്ളവർക്ക് പ്രവേശനത്തിൽ മുൻഗണന നൽകും.  പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും.
സെപ്റ്റംബർ1 ന് രാവിലെ 10.30 ന്  പരിശീലന പരിപാടിയുടെ ഉദ്ഘാടനം
സംസ്ഥാന ജലവിഭവവകുപ്പ്    CCDU   ഡയറക്ടർ ജി. സുനിൽ കുമാർ നിർവ്വഹിക്കും.
 സമഗ്രവികസനത്തിനായുള്ള ഗ്രാമ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായി ഏർപ്പെടുവാൻ തയ്യാറുള്ള വ്യക്തികളും സംഘടനകളും ഈ  പരിശീലനം പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കണമെന്ന് നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ബി. അലി സാബ്രിൻ അഭ്യർത്ഥിച്ചു.
പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.  
കൂടുതൽ വിവരങ്ങൾക്ക്:
9497004409, 7034025427
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *