September 14, 2026

കെ ജെ ദേവസ്യ അഞ്ചുസെന്റ് ഭൂമി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

0
K-J-Devasia-anchucent-sthalathinte-reghakal-collectorku-kaimarunnu
By ന്യൂസ് വയനാട് ബ്യൂറോ
കേരളാ കോൺഗ്ര സ് (എം) ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുസെന്റ് ഭൂമി സംഭാവന ചെയ്തു. സുൽത്താൻ ബത്തേരി
നൂൽപ്പു ഴ യിൽ മുക്കു ത്തിക്കുന്ന് പ്രദേശത്ത് തന്റെ കൈവശമുള്ള 55 സെന്റ് ഭൂമിയിൽ നിന്നാണ് കെ ജെ ദേവസ്യ അഞ്ചുസെന്റ് ദുരിതമ നുഭവിക്കു ന്നവർക്കായി മാറ്റിവച്ചത്. ഇതി ന്റെ
രേഖ ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർ കേശവേന്ദ്രകുമാറിന് കൈമാറി.
സുൽത്താൻ ബത്തേരി-ഊട്ടി അന്തർസംസ്ഥാന പാതയിൽ നിന്നു 150 മീറ്റർ മാത്രം മാറിയാണ്
ഭൂമി. ഇവിടേക്ക് പഞ്ചായത്ത് റോഡും വൈദ്യുതി, വെള്ളം എന്നീ സൗകര്യങ്ങളുമുണ്ട്.ഏക്കറിന് 40 മുതൽ 50 ലക്ഷം രൂപ വരെയാണ് പ്രദേശത്തെ ഭൂമിയുടെ വില. ദുരിത
ബാധിതർക്ക് കഴിയുന്ന സഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക് ഭൂമി സംഭാവന നൽകിയതെന്ന് കെ ജെ ദേവസ്യ പറഞ്ഞു. ലാലിയാണ്
ഭാര്യ. സെക്രട്ടേറിയറ്റ് ജീവനക്കാരൻ സന്തോഷ്, അഞ്ജു, ആനന്ദ് 
എന്നിവർ മക്കളാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *