September 14, 2026

ഒരുമാസത്തെ അലവൻസ് നൽകി വൈദികൻ മാതൃകയായി

0
Fr.Mathew-Perumattikunnel-collectorku-dhanasahayam-kaimarunnu
By ന്യൂസ് വയനാട് ബ്യൂറോ
ഒരുമാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്ക് സംഭാവന
ചെയ്ത് വൈദികൻ. കൽപ്പറ്റ ഡിപോൾ പള്ളിവി കാരി ഫാ. മാത്യു പെരുമാട്ടിക്കുന്നേൽ ആണ് ഒരുമാസത്തെ അലവൻസായ പതിനൊന്നായിരവും കുർബാനയ്ക്ക് ലഭിച്ച മൂവായിരവും
ചേർത്ത് 14,000 രൂപ ജില്ലാ കലക്ടർ കേശവേന്ദ്രകുമാറിനെ ഏൽപ്പിച്ച ത്. ഡിപോൾ പള്ളിയിൽ നിന്നു ദുരിതബാധിത മേഖലകളിൽ എത്തിച്ച സഹായത്തിനു പുറമെയാണിത്.
പൂർണമായി വെള്ളത്തിലായ എട്ടു വീടുകൾക്ക് 10,000 രൂപ വീതം പള്ളിയിൽ നിന്നു കൈമാറിയിട്ടുണ്ട്.
ദുരിതബാധിതരായ 150ഓളം വീട്ടുകാർക്ക് ഭക്ഷണവും വസ്ത്രങ്ങളും നൽകി.
ഡിപോൾ പള്ളിയിൽ നിന്നു മാത്രം 3.75 ലക്ഷത്തോളം രൂപയുടെ സഹായം ദുരിതബാധിത
മേഖലകളിലെത്തിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *