May 7, 2024

കുറിച്ച്യാർമല എൽ.പി, യു.പി സ്‌കൂളാക്കുംഃ എം.എൽ.എ ഫ് 1 കോടി, എം.എസ്.ഡിപി. 49 ലക്ഷം

0
കുറിച്ച്യാർമല ഗവ. എൽ.പി. സ്‌കൂൾ യു.പി സ്‌കൂളാക്കി ഉയർത്തുന്നതിന്
എം.എൽ.എ യുടെ ആസ്തി വികസന ഫിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന്
സി.കെ.ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു. ജില്ലയ്ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ
മൾട്ടി സെക്ടറൽ ഡവലപ്‌മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി.) ൽ 49 ലക്ഷം
വകയിരുത്തിയിട്ടുെന്നും എം.എൽ.എ പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന കുറിച്ച്യാർമല
ഗവ. എൽ.പി. സ്‌കൂൾ താൽക്കാലികമായി വലിയപാറ മേൽമുറി മദ്രസ ഹാളിൽ
പ്രവർത്തനമാരംഭിക്കുന്നതിന്റേയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുടെ കിറ്റ് 
വിതരണം ചെയ്യുതിന്റേയും മദ്രസ അങ്കണത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു എം.എൽ.എ.
പരിസ്ഥിതി സൗഹൃദ വികസനമാണ് സർക്കാരിന്റെ നയം. അനുയോജ്യമായ സ്ഥലം
ലഭിച്ചാൽ കുറിച്ച്യാർമല എൽ.പി. സ്‌കൂൾ പണി ആരംഭിക്കാമെന്ന് റ്റാറ്റ ഗ്രൂപ്പ്
അറിയിച്ചിട്ടുണ്ട്. യു.പി. സ്‌കൂളായി ഉയർത്തുതിനുള്ള നടപടികളും ഇതോടൊപ്പം
നടത്തുമെന്നും എം.എൽ.എ പറഞ്ഞു.
 ഹ്യൂമൻ ബീയങ്‌സ് കലക്ടീവ്‌സ് കൂട്ടായ്മ, മലബാർ ഫ്‌ളഡ് റിലീഫ് ഫോറം, ഗ്രീൻ
പാലിയേറ്റീവ് വൊൡയഴ്‌സും പങ്കാളിയായി നാട്ടുകാരുടെ സഹകരണത്തോടെ 72
മണിക്കൂർ കൊണ്ട് എല്ലാ സൗകര്യങ്ങളോടെയും സ്‌കൂൾ പുനസൃഷ്ടിക്കുകയായിരുന്നു.
നേഴ്‌സറി മുതൽ നാലാം ക്ലാസുവരെ 92 വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. 7
അദ്ധ്യാപകരും ഉണ്ട്. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാഗും പുസ്തകവും നൽകി.
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ
കളക്ടർ കേശവേന്ദ്രകുമാർ മുഖ്യാതിഥിയായി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ്
പ്രസിഡന്റ് കെ.കെ.ഹനീഫ, അംഗം എം. സെയ്ത്, പഞ്ചായത്ത് അംഗം കെ.വി.ബാബു,
എസ്.എസ്.എ ജില്ലാ പ്രൊജക്റ്റ് ഓഫീസർ ജി.എൻ. ബാബുരാജ്, ജില്ലാ പ്രോഗ്രാം
ഓഫീസർ എം.ഒ. സജി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം, മഹല്ല് ഖത്തീബ്
ഷിഹാബുദ്ദീൻ ഫൈസി എന്നിവർ ആശംസയർപ്പിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.
പ്രഭാകരൻ സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ.ശശി നന്ദിയും പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *