October 3, 2026

രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

0
IMG-20180830-WA0029
By ന്യൂസ് വയനാട് ബ്യൂറോ
രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപയുമായി  യുവാവ് പിടിയിൽ.
കൽപ്പറ്റ: 
മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി യുവാവിനെ വാഹന പരിശോധനക്കിടെ മുത്തങ്ങ എക്സൈസ് അധികൃതർ പിടികൂടി. കമ്പളക്കാട് സ്വദേശിയായ അജ്മൽ(25)ആണ് പിടിയിലായത്.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നുമാണ് പത്ത് ലക്ഷം രൂപ കണ്ടെടുത്തത്. വ്യാഴാഴ്ച  ഉച്ചയ്ക്ക് ശേഷം 3.30 യോടെയാണ് സംഭവം.
കർണാടക ആർ.ടി.സി ബസ്സിൽ നിന്നുമാണ് ഇയാളെ പണവുമായി പിടികൂടിയത്.
പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പി.ഇ.ഒമാരായ വി.ആർ.ബാബുരാജ്, പ്രഭാകരൻ, സി.ഇ.ഒമായ ജോണി, സാബു എന്നിവർ നേതൃത്വം നൽകി. ഇയാളെയും പണവും പിന്നീട് ബത്തേരി പൊലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.ഇക്കഴിഞ്ഞ 26 ന് താമരശ്ശേരി സ്വദേശികളായ രണ്ട് പേരെ മതിയായ രേഖകളില്ലാതെ കടത്തിയ 25 ലക്ഷത്തോളം രൂപയുമായി എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടിയിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *