May 9, 2026

എൽ ഡി എഫിന്റെയും ബി ജെ പിയുടെയും ജനവിരുദ്ധ സമീപനങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്ന് മുകുൾ വാസ്നിക്.

0
IMG-20190105-WA0036
By ന്യൂസ് വയനാട് ബ്യൂറോ
     കേരളത്തിൽ  എൽ. ഡി. എഫും ബി. ജെ .പിയും അക്രമം അഴിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. കൽപ്പറ്റയിൽ കോൺഗ്രസ്  ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിൽ എൽ ഡി എഫ് സർക്കാരാണ് ഭരണം നടത്തുന്നത്. എന്നാൽ സർക്കാർ സ്വീകരിക്കുന്നത് നിരുത്തരവാദിത്വപരമായ സമീപനമാണ്. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ആർ എസ് എസും ചേർന്ന്  കേരളത്തിൽ നടത്തുന്ന അതിക്രമങ്ങൾക്ക് ജനങ്ങളുടെ പിന്തുണയില്ല. എൽ ഡി എഫിന്റെയും ബി ജെ പിയുടെയും ഇത്തരം സമീപനങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും അദ്ദേഹം ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.വൈന്റ് വാലി ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ്  വയനാട് ജില്ലാ നേതൃസംഗമം  അദ്ദേഹം ഉദ്ഘാടനം ചെയ്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *