June 20, 2026

സംഘപരിവാർ അക്രമം അനുവദിക്കില്ല: സിപിഐ

0
IMG-20190105-WA0150
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ആർഎസ്എസ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ഹർത്താലിന്റെ മറവിൽ സി പി ഐ പാലക്കാട് ജില്ലാ കമ്മറ്റി ഓഫിസ് ഉൾപ്പെടെയുള്ള ഓഫിസുകളും സ്ഥാപനങ്ങളും അടിച്ച് തകർക്കുകയും അക്രമം നടത്തിയതിലും പ്രതിഷേധിച്ച് സി.പി.ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.ബിജെപി നടത്തിയ ഹർത്താൽ ജനങ്ങൾ തള്ളി കളഞ്ഞതിനെ തുടർന്നാണ് സംഘാ പരിപാർ സംഘടനകൾ കേരളത്തിൽ സി പി ഐയും സി പി എം ഉൾപ്പെടെയുള്ള ഓഫിസുകളും വായനശാലയും സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും അക്രമിച്ച ബിജെപിയുടെയും സംഘപരിവാറിന്റെയും നടപടി അംഗികരിക്കില്ലന്നും കേരളത്തിലെ സമാധാനന്തരിഷം നശിപ്പിക്കുന്നതിനും കലാപത്തിനുള്ള നീക്കം ബിജെപി നടത്തുന്നത്. ഇതിനെ ശക്തമായി നേരിടുമെന്നും കൊലവിളി നടത്തിയ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നും സി പിഐ യോഗം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു. കെ.പി. വിജയൻ, ഗോപികാട്ടിക്കുളം, കെ.സജിവൻ, അസ്സിസ്സ് കോട്ടയിൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *