May 26, 2026

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു :സഹയാത്രികനായ സുഹൃത്തിന് ഗുരുതര പരിക്ക്.

0
IMG-20190106-WA0000
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു .സഹയാത്രികന് ഗുരുതര പരിക്ക്.
ചൂതുപാറ ആലിലക്കുന്ന് നാരായണ നിവാസ് ബാലസുബ്രഹ്മണ്യന്റെ മകന്‍ മഹേഷ് (20) ആണ് മരിച്ചത്.സഹയാത്രികനായ ഗോകുല്‍ (16) നെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമ്പാലക്കോട്ടയിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ പൂതാടി ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു അപകടം. തുടര്‍ന്ന് കേണിച്ചിറ പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആദ്യം ബത്തേരി അസംപ്ഷന്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് ബേബി മെമ്മോറിയലിൽ കൊണ്ടു പോയെങ്കിലും ഏഴരയോടെ മഹേഷ് മരിക്കുകയായിരുന്നു. ബത്തേരി വിനായക നഴ്സിംഗ് കോളേജിൽ അവസാന വർഷ ജനറൽ നഴ്സിംഗ് വിദ്യാർത്ഥിയാണ്  മഹേഷ്. മാതാവ്   :ലത. ഏക സഹോദരി ശ്രീലക്ഷ്മി. മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *