May 26, 2026

സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ.

0
IMG-20190107-WA0078
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
          കേന്ദ്ര സർക്കാറിന്റെ കോർപ്പറേറ്റ്പക്ഷ നയങ്ങൾ തിരുത്തുക, സംഘ് പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ജനുവരി 8, 9 തിയ്യതികളിൽ രാജ വ്യാപകമായി സംയുക്ത ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തു.
       സംഘടിത മേഘലയിലെ വ്യവസായ തൊഴിലാളികളും അംസഘടിതപരമ്പരാഗത മേഘലയിലെ തൊഴിലാളികളും സ്കീം വർക്കേസും സ്വയം തൊഴിൽ ചെയ്യുന്നവരും കേന്ദ്ര സംസ്ഥാന ജീവനക്കാർ, ബി.എസ്.എൻ.എൽ, തപാൽ ജീവനക്കാർ ഉൾപ്പെടെയാണ് പണിമുടക്കി അണി ചേരണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ വയനാട് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.കേന്ദ്ര സർക്കാറിന്റെ ഉദാരവൽക്കരണ നയത്തിനെതിരായും തൊഴിലാളി ദ്രോഹ നയത്തിനെതിരായും കേന്ദ്ര ട്രേഡ് യുണിയൻ സംഘടനകൾ 2009 ൽ പ്രക്ഷോപമാരംഭിച്ചതാണ്. രണ്ടാം .യുപി സർക്കാറിന്റെ കാലത്ത്.ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യൂണിയനുകൾ പൊതുവായ പ്രശ്നം എന്ന നിലക്ക് വിലകയറ്റമുൾപ്പെടെയുള്ള 10 മുന്ദ്രവാക്യം ഉന്നയിച്ച് കൊണ്ടാണ് പ്രക്ഷോഭ രംഗത്തിറങ്ങിയത് തുടർന്ന് വന്ന ബി.ജെപിത്തിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്താതെ കോർപ്പറേറ്റ് അനുകൂല നിലപാട് എടുക്കുകയാണെന്നും ഇവർ ആരോപിച്ചു.
     വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക, പൊരു മേഖല ഓഹരി വിൽപ്പന അവസാനിപ്പിക്കുക, തൊഴിൽ നിയമങ്ങൾ നടപ്പാക്കുക, തൊഴിലാളികൾക്ക് മിനിമം കൂലി 18000 രൂപയാക്കുക, വർഗ്ഗീയത തടയുക തുടങ്ങി ഒമ്പത് ഇന  മുദ്രാ വാക്യങ്ങൾ ഉന്നയിച്ചാണ്   ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 7 ന് വൈകിട്ട് എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും  തൊഴിലാളികളുടെ പ്രകടനവും 8.9 തിയ്യതികളിൽ പ്രധാനപ്പെട്ട പട്ടണങ്ങളിൽ തൊഴിലാളികൾ പന്തൽ കെട്ടി ധർണ്ണ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
 സി.എസ്.സ്റ്റാലിൻ (എ. ഐ .ടി .യു .സി.), സി.മമ്മി (എസ്.ടി.യു ), എൻ .ഒ ദേവസ്വ (എച്ച്.എം.എസ് ), സാം.പി.മാത്യൂ (ടി.യു.സി.ഐ ), ഗിരീഷ് കൽപ്പറ്റ (ഐ.എൻ.ടി.യു സി) എന്നിവർ വാർത്താ സമ്മേളനത്തിൽ സംസരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *