April 26, 2024

പന്തനാൽ തോമസിനെ വെടിവെച്ച് കൊല ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ .

0
Img 20190107 Wa0101

കൽപ്പറ്റ: ബത്തേരി വടക്കനാട് പന്തനാൽ പി.പി. തോമസ് (43) കൊല ചെയ്യപ്പെട്ട കേസിൽ ഒന്നാം  പ്രതി കിടങ്ങനാട് പാമ്പനാട് മോഹന ( 57) ന്   ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ട് ജഡ്ജി  എൻ വിനോദ് കുമാറാണ് വിധി പറഞ്ഞത്.  അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ . സുരേഷ് കുമാർ  കേസിൽ ഹാജരായി.



     കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും  വീട്ടിൽ  അതിക്രമിച്ച് കടന്നതിന്  മൂന്ന് മാസം തടവും അമ്പതിനായിരം രൂപ പിഴയും ആംസ് ആക്ട്   25  പ്രകാരം   ഒരു വർഷം തടവും പതിനായിരം രൂപ പിഴയും   ആംസ് ആക്ട്   27 പ്രകാരം ഒരു വർഷം തടവും പതിനായിരം രൂപ പിഴയും പ്രതിക്ക് ശിക്ഷ വിധിച്ചു. ബത്തേരി പോലിസ് സ്റ്റേഷനിലെ   ക്രൈം നമ്പർ 777 / 11 ൽ 2011 ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ   കൊലപാതകം നടന്നത്. രാത്രി ഒമ്പത്   മണിക്ക് തോമസിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മോഹനൻ  നാടൻ തോക്ക്   ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയായിരുന്നു.     കേസിലെ രണ്ടാം പ്രതി  ചുണ്ടാട്ട് ജോസിനെയും  മൂന്നാം പ്രതി പുളിക്കൽ ജോസിനെയും  കുറ്റക്കാരല്ലന്ന് കണ്ട് കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.   ബത്തേരി സി.ഐ. വിശ്വംഭരനായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് കേസ് അന്വേഷിച്ച സി.ഐ. വി.വി. ലതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം   സമർപ്പിച്ചത്.  എ.എസ്. ഐ. മാരായ  ഉമ്മർ,  ശശികുമാർ എന്നിവരും ചേർന്നാണ്    പ്രതിയെ അറസ്റ്റ് ചെയ്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *