July 15, 2026

അനിൽകുമാറിന്റെ വീട്ടിൽ പോലിസ് പരിശോധന വിവാദമാകുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: തവിഞ്ഞാൽ സഹകരണബാങ്ക് ജീവക്കാരനായിരുന്ന ആത്മഹത്യ ചെയ്ത അനിൽകുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം വളത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ തപ്പി രാത്രിയിൽ പോലീസ് പരിശോധന നടത്തി.അനിൽകുമാറിന്റെ അമ്മയും ഭാര്യയും രണ്ട് കുട്ടികളും മാത്രമുള്ള സമയത്താണ് വനിതാ പോലിസ് പോലും ഇല്ലതെ പരിശോധനക്ക് എത്തിയത് ഇതാണ് വിവാദമായത്.തലപ്പുഴ എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയാത്.സ്ത്രികൾമാത്രം കഴിയുന്ന വീട്ടിൽ വനിത പോലിസില്ലാതെ പരിശോധ‌ന പാടില്ലന്നത് നിർബന്ധമാണ്. പ്രതികളുടെ വീട്ടിൽ ഇതുവരെ പരിശോധന പോലും നടതെയാണ് അനിൽകുമാറിന്റെ വീട്ടിൽ രാത്രി പോലിസ് എത്തിയത്.പ്രതികളെ സഹായിക്കുന്ന നിലപാടണ് പോലിസ് സ്വീകരിക്കുന്നതെന്നണ് അനിൽകുമാറിന്റെ ഭാര്യയും അമ്മയും പറയുന്നത്. സ്ത്രീകൾ   താമസിക്കുന്ന വീട്ടിൽ രാത്രി സമയത്ത് വനിതാ പോലീസ് ഇല്ലാതെ എത്തിയത് ഗൗരവത്തോടെ കാണണമെന്നും സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. വളത്തിന്റെ സ്റ്റോക്ക് രജിസ്റ്റർ നഷ്ടപ്പെട്ടുവെന്ന പരാതി പോലിസിൽ നൽകിയിട്ടില്ലന്ന്  തവിഞ്ഞാൽ സഹകരണ ബാങ്കിലെ സെക്രട്ടറി ഇൻ ചാർജ് പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *