April 24, 2024

നീരുറവ അടിസ്ഥാനമാക്കിയുള്ള കുടിവെള്ള പദ്ധതി ശ്രെദ്ധേയമാകുന്നു

0
Spring
മാനന്തവാടി: 

വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ നടപ്പിലാക്കി വരുന്ന നീരുറവ അടിസ്ഥാനമാക്കിയുള്ള കുടിവെള്ള പദ്ധതി ശ്രെദ്ധേയമാകുന്നു. അന്താരാഷട്ര ഏജൻസിയായ യൂണിസെഫുമായി സഹകരിച്ച് തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിൽ ഇരുപത്തിയഞ്ച് കുടിവെള്ള പദ്ധതികളാണ്  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി  നടപ്പിലാക്കുന്നത്. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ, വളരെ വേഗത്തിൽ, വർഷം മുഴുവൻ കുടിവെള്ളം സുലഭമായി ലഭ്യമാക്കുവാൻ സാധിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ സവിശേക്ഷത. ആവർത്തന ചെലവ് ഒട്ടും എല്ലാ എന്നതും, ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാകുന്നു എന്നതും ഈ പദ്ധതിയുടെ സവിശേക്ഷതകളാണ്. ഈ പദ്ധതിക്ക് പ്രധാനമായും മുന്ന് ഭാഗങ്ങളാണ് ഉള്ളത്. ആദ്യമായി നിലവിലുള്ള പ്രകൃതി ദത്ത ഉറവിടങ്ങളുടെ സംരകഷണമാണ്. ഇതിനായി നീരുറവകൾ കണ്ടെത്തി അവയ്ക്കു ചുറ്റും പ്രാദേശികമായി ലഭിക്കുന്ന കല്ലുകൾ ഉപയോഗിച്ച് 'സ്പ്രിങ് ബോക്‌സുകൾ' തയ്യാറാക്കുന്നു. അവിടെനിന്നു പൈപ് വഴി കുടിവെള്ളം പ്രത്യകം തയ്യാറാക്കിയ ഫിൽറ്ററിങ് യൂണിറ്റിൽ എത്തിക്കുന്നു. ഫിൽറ്ററിങ് മീഡിയയിലൂടെ കടന്ന് പൂർണമായും ശുദ്ധമായ കുടിവെള്ളം പൈപ്പിലൂടെ ജനവാസ കേന്ദ്രങ്ങളിൽ സ്‌ഥാപിച്ചിട്ടുളള  സംഭരണ – വിതരണ ടാങ്കുകകിൽ എത്തുന്നു.  ഇവിടെനിന്നും ആവശ്യക്കാർ വെള്ളം ശേഖരിക്കുന്നു.  ഒരു പദ്ധതിയിൽ നിന്നും ശരാശരി 07 കുടുംബങ്ങൾ ഇന്ന് കുടിവെള്ളം ഉപയോഗിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news