April 19, 2024

നൂറ് മേനി വിജയത്തിന് കുഞ്ഞോം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ: ഗൃഹസന്ദർശനം രണ്ടാം ഘട്ടവും പൂർത്തിയായി.

0
Img 20190111 Wa0052 1

മാനന്തവാടി : ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമഗ്ര
വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടി രണ്ടാംഘട്ടം പൂർത്തിയായി. 
. കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ  എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനിയായ ചാലില്‍
സഫ്‌നയുടെ വീട്ടില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍
മാസ്റ്റര്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നില്‍ക്കുന്ന കുഞ്ഞോം
പ്രദേശത്തെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന കുഞ്ഞോം ഗവ.
ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുപ്പത്തിനാല് കുട്ടികളെയും വിജയിപ്പിക്കുക
എന്ന ലക്ഷ്യത്തോടെ പി.ടി.എ.യും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന്
ഗൃഹസന്ദര്‍ശനത്തില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നൂറ് മേനി
പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇതിനായി വിവിധ കര്‍മ്മപരിപാടികളാണ്
ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ്
എം.മുസ്തഫ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍
റഷീദലി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.കെ.സുരേന്ദ്രന്‍, പി.ടി.എ.വൈസ്
പ്രസിഡന്റ് ഷാജു, ഷുക്കൂര്‍ തരുവണ, ടി.കെ.ബഷീര്‍, രാജി തുടങ്ങിയവര്‍
സംസാരിച്ചു. അധ്യാപകരായ ടി.പി.ബിനീഷ്, ധന്യ , സ്മിത, ഹഫ്‌സത്ത് എന്നിവര്‍
നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *