September 5, 2026

സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ 16-ന്

0
IMG-20190114-WA0038
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി : സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവർക്ക് റിഷി എഫ്ഐബിസി
കമ്പനിയുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് നിർമിച്ച് നൽകുന്ന 10
സ്പന്ദനം വീടുകളുടെ തറക്കല്ലിടൽ 16-ന് രാവിലെ 9.30ന് ഒണ്ടയങ്ങാടി
എടപ്പടിയിൽ ഒ.ആർ. കേളു എം.എൽ.എ നിർവഹിക്കും. റിഷി എഫ്ഐബിസി കമ്പനിയുടെ ചീഫ്
എക്സിക്യുട്ടീവ് ഒാഫിസറും സ്പന്ദനം മുഖ്യ രക്ഷാധികാരിയായ വടക്കേടത്ത്
ജോസഫ് ഫ്രാൻസിസാണ് 7 വീടുകൾ നിർമിക്കുന്നതിനായി അര ഏക്കർ സ്ഥലം
നൽകുന്നത്. 3 വീടുകൾ മറ്റ് സ്ഥലങ്ങളിലായും നിർമിക്കും. ചടങ്ങിൽ നഗരസഭാ
അധ്യക്ഷൻ വി.ആർ. പ്രവീജ്, ഉപാധ്യക്ഷ ശോഭ രാജൻ, കൗൺസിലർമാർ, സ്പന്ദനം
ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളും പ്രളയ
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സാമൂഹ്യ സേവന രംഗത്ത് വലിയ പങ്കാണ്
സ്പന്ദനം നടത്തി വരുന്നത്. പ്രതിമാസം 33 നിർധന രോഗികൾക്ക് സൗജന്യ
ഭക്ഷ്യധാന കിറ്റ് വിതരണം, പ്രതിമാസം 50,000 രൂപയുടെ മരുന്ന് വിതരണം,
സമരിസ്റ്റൻ ഭവൻ, എമ്മാവൂസ് വില്ല, ഫാ. തെരേസ് സ്പെഷൽ സ്കൂൾ, ജില്ലാ
ആശുപത്രിയിലെ ഉച്ചഭക്ഷണ പിരിപാടി തുടങ്ങിയവക്കുള്ള ധനസഹായം തുടങ്ങിയവയും
നടത്തി വരുന്നുണ്ട്. ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ ഒരു വർഷത്തിനകം 50
ലക്ഷത്തിലേറെ രൂപയുടെ സേവന പ്രവർത്തനങ്ങൾ നടത്തിയതായി പ്രസിഡന്റ് ബാബു
ഫിലിപ്പ്,സെക്രട്ടറി ഇബ്രാഹിം കൈപ്പാണി, ജോ. സെക്രട്ടറി പി.സി.ജോൺ, പി.ആർ.ഒ
കെ.എം. ഷിനോജ് എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *