April 28, 2024

ക്ഷീര സംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം.

0

കോഴിക്കോട് നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ജനുവരി 22, 23 തീയതികളിലാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ ജനുവരി 22 ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര   പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തിസമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *