October 14, 2025

അധ്യാപക സ്ഥാനക്കയറ്റം: അപേക്ഷ ക്ഷണിച്ചു

0

By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ കോര്‍ വിഷയങ്ങള്‍ (എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്, എച്ച്.എസ്.എ. ഗണിതം, എച്ച്.എസ്.എ. സോഷ്യല്‍ സയന്‍സ്, എച്ച്.എസ്.എ ഇംഗ്ലീഷ്) തസ്തികകളിലേക്ക് ആനുപാതിക സ്ഥാനക്കയറ്റം നല്‍കുന്നതിന് 2018 സെപ്തംബര്‍ 1 പ്രാബല്യത്തില്‍ സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹരായ പ്രൈമറി അധ്യപകരില്‍ (എല്‍.പി.എസ്.ടി/യു.പി.എസ്.ടി/പി.ഡി.ടീച്ചര്‍) നിന്നും അപേക്ഷ ക്ഷണിച്ചു.  ഹൈസ്‌കൂളുകളുടെ കീഴില്‍ സേവനം ചെയ്യുന്ന അധ്യാപകര്‍ വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലും സേവന പുസ്തകം നിശ്ചിത മാതൃകയിലുള്ള സര്‍വീസ് കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി 4നകം അപേക്ഷിക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *