April 26, 2024

അന്തർ സംസ്ഥാന ലക്ഷ്വറി ബൈക്ക് മോഷ്ടാക്കൾ ബത്തേരി പോലീസിന്റെ വലയിലായി.

0
Img 20190121 180832
കൽപ്പറ്റ: അന്തർസംസ്ഥാഥാന ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിലായി കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ബൈക്കുകൾ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തിയ സംഘമാണ് പിടിയിലായത്.

സുൽത്താൻ ബത്തേരി പോലീസ് ബൈക്ക് റെസ് നടത്തി ജനങ്ങൾക്കിടയിൽ ഭീതി പരത്തിയ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരു ബൈക്കിന്റെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഡംബര ബൈക്കുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘമാണ്  യുവാക്കളെന്ന് ബോധ്യമായത്.
ചെതലയം തൈ തൊടിയിൽ ഇഷാൻ (19) സുൽത്താൻ ബത്തേരി മൈതാനി കന്ന് തട്ടയിൽ വീട്ടിൽ സിയാസ് (19) ബത്തേരി തട്ടാര തൊടിയിൽ സച്ചിൻ (22) മൂലങ്കാവ് വടച്ചിറ ജോസിൽ ടൈറ്റസ് (20) തുഷാർ ദിവാകരൻ ചെതലയം എന്നിവരെയാണ് പോലീസ് അറസ്റ്റ്  ചെയ്തത് ഇവർ കർണ്ണാടകയിലെ യശ്വന്ത്പുരയിൽ നിന്നും കൂടാതെ സംസ്ഥാനത്തും പുറത്തും അനേകം ബൈക്കുകൾ മോഷണം നടത്തി വിൽപ്പന നടത്തിയതായി പോലീസ് കണ്ടെത്തി. മോഷണം നടത്തി വിൽപ്പന നടത്തിയ ആറ് ബൈക്കുകളിൽ നാലെണ്ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. റോഡരികിലും അപ്പാർട്ടുമെന്റുകളിലും പാർക്ക് ചെയ്യുന്ന ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് സംഘം മോഷണം നാത്തിയിരുന്നത്.കർണാടകയിലെ യശ്വന്ത്പുരയിൽ നിന്നും ഒന്നര ലക്ഷം മുതൽ രണ്ട് രണ്ട് ലക്ഷം രൂപ വരെ വിലയുള്ള ആഡംബര ബൈക്കുകളാണ് മോഷ്ടിച്ചിരുന്നത്. എറണാകുളം, ബത്തേരി ,കോഴിക്കോട് ഭാഗങ്ങസിലാണ് ബൈക്ക് വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തി.ഇഷാൻ സിയാസ് എന്നിവർ നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതികളാണ് ജോസിൽ മറ്റൊരു കേന്നാലും പ്രതിയാണ് പ്രതികളെ സുൽത്താൻ ബത്തേരി കോടതി റിമാന്റു ചെയ്തു
കേസിനെ കുറിച്ച് കൂടുതൽ അന്വോഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ കറപ്പസ്വാമി അറിയിച്ചു. തുഷാർ ,സലാം എന്നിവർ ബൈക്ക് വാങ്ങിയതിനാണ് അറസ്റ്റിലായത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *