May 20, 2024

കേരളം ഭരിക്കുന്നത് സര്‍ സി പി യെ തോല്‍പ്പിക്കുന്ന സര്‍ക്കാര്‍: സി മോയിന്‍കുട്ടി.

0
01
കേരളം ഭരിക്കുന്നത് സര്‍ സി പി യെ തോല്‍പ്പിക്കുന്ന  സര്‍ക്കാര്‍: സി മോയിന്‍കുട്ടി. 
കല്‍പ്പറ്റ: പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നത് സര്‍ സി പിയെ തോല്‍പ്പിക്കുന്ന സര്‍ക്കാരാണെ്ന്ന്  മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി. . യു ഡി എഫ് കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം. കേരളം കാളവണ്ടി യുഗത്തിലേക്ക് തിരിഞ്ഞുനടുകൊണ്ടിരിക്കുകയാണ്. മതവിരുദ്ധവും ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. . മോദി പഠിച്ച കോളജില്‍ നിന്നാണ്  പിണറായി വിജയന്‍ ഡിഗ്രിയെടുക്കാന്‍ ശ്രമിക്കുന്നത്. 
      
     ശബരിമല വിഷയത്തില്‍ സി പി എമ്മും ബി ജെ പിയും വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. പതിനെട്ടാം  പടിയില്‍ വത്സന്‍ തില്ലങ്കേരിക്ക് പ്രസംഗിക്കാന്‍ മൈക്ക് കൊടുത്തത് പിണറായി വിജയന്റെ പൊലീസായിരുു. കേരളത്തില്‍ ഒരു പരിഗണനയും കിട്ടാത്ത അമിത്ഷാക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു. മതില് കെട്ടാന്‍ ക്രിസ്ത്യന്‍-മുസ്ലീം സംഘടനകളെ ക്ഷണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോഴിക്കോട് സഹജീവികളെ സഹായിക്കാനിറങ്ങി ജീവന്‍ വെടിച്ച ചെറുപ്പക്കാരന്റെ കുടുംബത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ധനസഹായം നല്‍കിയപ്പോള്‍ വര്‍ഗീയത പറഞ്ഞ വെള്ളാപ്പള്ളി നടേശനെയും, കര്‍സേവക്കിറങ്ങി തിരിച്ച ടി പി സുഗതനെയുമെല്ലാം മുന്‍നിരയില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ മതില് കെട്ടിയത്. ഓഖി ദുരന്തം വന്നപ്പോള്‍ തിരിഞ്ഞുനോക്കാത്ത പിണറായി വിജയന്‍, പ്രതിഷേധം ശക്തമായതിനെ തുടർന്ന്  അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധം മൂലം സ്വന്തം കാര്‍ ഉപേക്ഷിച്ച് മറ്റൊരു മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. . പ്രളയത്തെ തുടര്‍ുണ്ടായ സംഭവങ്ങളും മറ്റൊല്ല. ഒ ആര്‍ കേളുവടക്കമുള്ള എം എല്‍ എമാര്‍ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതാണൊണ് പറഞ്ഞത്. പ്രളയത്തെ തുടർന്ന്  സഹജീവികളെ സഹായിക്കാന്‍ കോടിക്കണക്കിന് രൂപയാണ് സാധാരണക്കാരായ ആളുകളടക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോഴും പതിനായിരം രൂപ പോലും നഷ്ടപരിഹാരം കിട്ടാത്തവരുണ്ടൊണ് വസ്തുത. 
         കോടിക്കണക്കിന് രൂപയുടെ ഫണ്ട് എവിടെയാണ് പോയത്. എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് നല്‍കിയത് 25 ലക്ഷം രൂപയാണ്. അന്തരിച്ച ചെങ്ങന്നൂര്‍ എം എല്‍ എ രാമചന്ദ്രന്‍ നായരുടെ പേരിലും ലക്ഷങ്ങള്‍ ചിലവഴിച്ചു. വി എസ് അച്യുതാനന്ദന്‍ ഇപ്പോള്‍ ഭരണപക്ഷത്താണോ, പ്രതിപക്ഷത്താണോ എന്ന്  പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും  അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിക്കുത് തോന്നിയത് പോലെയാണ്. കെ ടി ജലീലിന്റെ മൂത്താപ്പയുടെ മോന് പണിവാങ്ങി കൊടുക്കാനുള്ള ജോലിയായി മന്ത്രിപ്പണി മാറി. എം എല്‍ എ സ്ഥാനം ഉപയോഗപ്പെടുത്തി ഷംസീര്‍ ഭാര്യക്ക് ജോലിക്ക് വാങ്ങി കൊടുത്തു. സി പി എമ്മിന്റെ കൊടുവള്ളി, കുന്ദമംഗലം എം എല്‍ എമാരുടെ മക്കള്‍ ഇപ്പോള്‍ ജയിലാണ്. പ്രളയകാലത്ത് സംസ്ഥാനത്തെത്തിച്ച ലോഡ് കണക്കിന് ഭക്ഷണസാധനങ്ങള്‍ യഥാസമയം നല്‍കാനാവാതെ നശിച്ചു. തൃശിനാപ്പള്ളിയില്‍ നിും കഴിഞ്ഞയിടെ പിടിച്ചെടുത്തത് കേരളത്തില്‍ നിും കടത്തിയ നൂറ് ലോഡ് അരിയാണ്. മതില് കെ'ാനും, വിശ്വാസങ്ങളെ തകര്‍ക്കാനും ഇറങ്ങിത്തിരിച്ചിരിക്കു സര്‍ക്കാരിന് ജനങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സമയമില്ലാത്ത അവസ്ഥയാണ്. 
         വരാനിരിക്കുന്ന  ലോക്‌സഭാ തിരഞ്ഞെടുപ്പ് നിലനില്‍പ്പിനായുള്ള ഐതിഹാസികമായ പോരാട്ടമാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള ഈ പോരട്ട'ത്തില്‍ എല്ലാം ഒറ്റക്കെട്ടായി  അണിനിരക്കണമെന്നും  അദ്ദേഹം ആഹ്വാനം ചെയ്തു. യു ഡി എഫ് കവീനര്‍ എന്‍ ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പി പി എ കരീം അധ്യക്ഷനായിരുു. ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെ സി റോസക്കുട്ടി  ടീച്ചര്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, സി പി വര്‍ഗീസ്, കെ കെ അഹമ്മദ് ഹാജി, എന്‍ കെ റഷീദ്, എം സി സെബാസ്റ്റ്യന്‍, പി പി ആലി, ഭൂപേഷ്, പ്രവീൺ  തങ്കപ്പന്‍, അഡ്വ. ജൗഹര്‍, വി എ മജീദ്, കെ വി പോക്കര്‍ഹാജി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, ടി മുഹമ്മദ്, എന്‍ കെ വര്‍ഗീസ്, പടയന്‍ മുഹമ്മദ്, കെ ഇ വിനയന്‍, പി ഇസ്മയില്‍, പി കെ അസ്മത്ത്, പ്രഭാകരന്‍മാസ്റ്റര്‍, കെ കെ ഗോുപിനാഥന്‍, കെ കെ വിശ്വനാഥന്‍, കെ ഹാരിസ്, അഡ്വ. രാജേഷ്‌കുമാര്‍, ഉഷാതമ്പി, ഗീതാ ബാബു, ടി എസ് ദിലീപ്കുമാര്‍, മാണി ഫ്രാന്‍സിസ്, പി വിനോദ്കുമാര്‍, മജീദ് പുല്‍പ്പാറ, എം ജി ബിജു, നജീബ് കരണി, ടി ജെ ഐസക്, രാജേഷ്, ജഷീര്‍ പള്ളിവയല്‍, അമല്‍ ജോയി, ശ്രീനിവാസന്‍, ആഫിഫ്, മുത്തലിബ്, ശശിപിക്കുഴി, ഷെഫീക്ക്, ഷംസാദ് മരയ്ക്കാര്‍, അസീസ് വാളാട്, പി പി റെനീഷ്, രോഹിത് ബോധി, നൗഷാദ് മംഗലശേരി, റോബിന്‍ പനമരം, ലത്തീഫ് അഞ്ചുകു്ന്ന് , തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *