May 9, 2026

ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ഏകദിന ശില്പശാല നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ

ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം

ഏകദിന ശില്പശാല നടത്തി

 

 സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെയും  ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ബാലസംരക്ഷണ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള മേഖലാതല ഏകദിന ശില്പശാല നടത്തി.  സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സുരേഷ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ ഡി.വൈ.എസ്.പി  പ്രിന്‍സ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത്,   വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ കെ. ലജീന, ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സുരേഷ്, വനിതാ സെല്‍ എസ്.ഐ കെ. ശ്രീകുമാരി, നഗരസഭാ കൗണ്‍സിലര്‍ വി.എന്‍ വിമല, ചൈല്‍ഡ് ലൈന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ കെ. മജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  അഷറഫ് കാവില്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ കെ.പി. ഷാജു  എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *