August 12, 2026

തരിയോട് ജി എല്‍ പി സ്കൂളില്‍ പഠനോത്സവം മികവിന്‍റെ ഉത്സവമാക്കും

0
198
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: സ്കൂളുകളുടെ പഠന, ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂളുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടത്തുന്ന പഠനോത്സവം മികവിന്‍റെ ഉത്സവമാക്കാന്‍ തരിയോട് ജി എല്‍ പി സ്കൂള്‍ തല സംഘാടക സമിതി യോഗം തീരുമാനിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്‍റണി യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ആന്‍സി ആന്‍റണി മുഖ്യപ്രഭാഷണം നടത്തി.

അക്കാദമിക വർഷത്തിൽ വിദ്യാർഥികൾ ആർജിച്ച കഴിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ വിഷയങ്ങളിലും കുട്ടികൾക്ക് അവസരം നൽകും. അക്കാദമികവും സർഗാത്മകവുമായ മികവുകളാണ് പ്രദർശിപ്പിക്കുക. രക്ഷിതാക്കൾക്ക് കുട്ടികൾ അവതരിപ്പിച്ച മേഖലയെക്കുറിച്ച് സംശയങ്ങൾ ചോദിക്കുവാനും സൗഹാർദപരമായ സംവാദത്തിനും അവസരമുണ്ട്. കുട്ടികളുടെ കഴിവിനെ വിലയിരുത്തുന്നതിന് പകരം അംഗീകരിച്ചു കൊണ്ടാണ് പരിപാടി നടത്തുന്നത്. വിദ്യാർഥികൾക്ക് സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അറിവിന് പുറമേ അവ ഗുണപരവും അർഥപൂർണവുമായാണ് കുട്ടികൾ ആർജിക്കുന്നതെന്ന ബോദ്ധ്യം രക്ഷിതാക്കളിൽ സൃഷ്ടിക്കുക എന്നതാണ് പഠനോത്സവത്തിന്‍റെ ലക്ഷ്യം. സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, സി സി ഷാലി, പി ബി അജിത തുടങ്ങിയവര്‍ സംസാരിച്ചു. സീനിയര്‍ അസിസ്റ്റന്‍റ് എം എ ലില്ലിക്കുട്ടി സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *