May 1, 2024

രഞ്ജി സെമിയിൽ കേരളത്തിന് ഇന്നിംഗ്സ് തോൽവി: ഉമേഷ് യാദവിന് 12 വിക്കറ്റ്.

0
Img 20190125 Wa0032
സി .വി.ഷിബു. 

കൃഷ്ണഗിരിയിൽ വിദർഭൻ പേസ് ബൗളിംഗിന് മുന്നിൽ തകർന്നടിഞ്ഞ്  കേരളം .ഇന്ത്യൻ പേസ് ബൗളർ ഉമേഷ് യാദവിന് മുന്നിൽ കേരളത്തിന്റെ കുട്ടികൾക്ക് പിടിച്ചു നിൽക്കാനായില്ല.  ഇരു ഇന്നിംഗ്സുകളിലുമായി 12 വിക്കറ്റുകൾ നേടിയാണ്  ഉമേഷ് യാദവ്  മിന്നി തിളങ്ങിയത്.  ആദ്യ ഇന്നിംഗ്സിൽ 10 6-ന് പുറത്തായ കേരളം  വിദർഭയെ 208- ൽ പിടിച്ചു കെട്ടി. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ല.  ഓപ്പണർ അരുൺ കാർത്തിക് (36) കേരളത്തിന് മികച്ച തുടക്കം നൽകിയെങ്കിലും ഏഴ് റൺസ് എടുക്കുന്നതിനിടെ  കേരളത്തിന്റെ അതിഥി താരം  ജലജ് സക്‌സേനയെ ഉമേഷ് യാദവിന്റെ പന്തിൽ വാട് കർ പിടിച്ച് പുറത്തായി. തുടർന്ന് എത്തിയ വിഷ്ണു വിനോദ് അരുൺ കാർത്തിക്കുമായി ചേർന്ന്  സ്കോർ 50  കടത്തി.  സ്കോർ  59-ൽ എത്തി നിൽക്കുമ്പോൾ  ഉമേഷ് യാദവ്  തന്റെ രണ്ടാമത്തെ വിക്കറ്റ് നേട്ടം വിഷ്ണു വിനോദിലൂടെ സ്വന്തമാക്കി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സച്ചിൻ ബേബിക്ക്  ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനായില്ല . അഞ്ചാമൻ ആയി ഇറങ്ങിയ മുഹമ്മദ്  അസ്ഹറുദ്ദീനെ ഒരു റൺസ് എടുക്കുന്നതിനിടെ  ഉമേഷ് യാദവ് തന്നെ പവലിയനിലേക്ക് അയച്ചു.  തുടർന്ന് എത്തിയ വിനു പ് മനോഹരനും പി. രാഹുലിനും രണ്ടക്കം കാണാനായില്ല. ഇരുവരെയും വൈ.ആർ. താക്കൂർ പുറത്താക്കുകയായിരുന്നു .ഏഴ് വിക്കറ്റിന് 66 റൺസ് എന്ന നിലയിൽ  പതറിയ  കേരളത്തെ സിജോ മോൻ ജോസഫ് കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും  വാലറ്റ നിരയെ രണ്ടക്കം കാണാതെ ചുരുട്ടി കെട്ടിയതോടെ വിദർഭ സ്വപ്ന ഫൈനലിലേക്ക് കടന്നു. 

        അരുണിനെ കൂടാതെ വിഷ്ണു വിനോദ് ( 15 ) സിജോമോൻ ജോസഫ് ( 17 ) എന്നിവർ മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ രണ്ടക്കം കണ്ടത്. ഇന്ത്യൻ ടീമിലേക്ക്  വീണ്ടും  ഊഴം കാത്തിരിക്കുന്ന ഉമേഷ് യാദവിന് ഈ സെമി ഫൈനൽ നേട്ടമാവും .
      സ്കോർ : കേരളം 106 & 91 വിദർഭ 208 .

         
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *