വെള്ളമുണ്ട ഒഴുക്കൻമൂല പള്ളിയിൽ ഇടവക തിരുനാൾ തുടങ്ങി : ഞായറാഴ്ച സമാപിക്കും.
മാനന്തവാടി: വയനാട് ജില്ലയിലെ ആദ്യകാല ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്നായ വെള്ളമുണ്ട ഒഴുക്കന്‍മൂല സെന്റ് തോമസ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ലീഹായുടെയും അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ മഹോത്സവം തുടങ്ങി. . വെള്ളിയാഴ്ച വൈകുന്നേരം 4.45ന് ഇടവക വികാരി ഫാ. തോമസ് ചേറ്റാനിയില്‍ ,മുൻ വികാരി ഫാ: ശാന്തി ദാസ് എന്നിവർ ചേർന്ന് കൊടി ഉയർത്തിയതോടെയാണ് മൂന്ന് ദിവസത്തെ തിരുനാൾ ആരംഭിച്ചത്. സെമിത്തേരി സന്ദര്‍ശനവും ഫാ. വിന്‍സെന്റ് കൊരട്ടിപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നടന്നു . ജപമാല പ്രദക്ഷിണത്തിന് ശേഷം ഇടവക വാര്‍ഷികാഘോഷം ,കുടുംബ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് അവതരണം, വിവിധ കലാപരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു. .26 ന് ശനിയാഴ്ച രാവിലെ 6.45ന് വി. കുര്‍ബാന. വൈകുന്നേരം 4.45ന് നവവൈദികന്‍ ഫാ. നിഖില്‍ ചവരനാലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുര്‍ബാന.റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പിള്ളില്‍ സന്ദേശം നൽകും. തുടർന്ന് വെള്ളമുണ്ട 8/4 ഗ്രോട്ടോയിലേക്ക് പ്രദക്ഷിണവും ഗ്രോട്ടോയില്‍ ലദീഞ്ഞും ടൗണില്‍ ആകാശ വിസ്മയവും പള്ളിയില്‍ ശിങ്കാരിമേളവും നാസിക് ധോളും ഉണ്ടാകും. ഞായറാഴ്ച രാവിലെ 7.30ന് ഫാ. ജോജോ ഔസേപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ വി.കുര്‍ബാന .10.30ന് ആഘോഷപൂര്‍വ്വമായ തിരുനാള്‍ ഗാനപൂജക്ക് ഫാ. ബെന്നി പീക്കുന്നേല്‍ കാർമികത്വം വഹിക്കും. തുടര്‍ന്ന് ഫാ. ജോജോ ഔസേപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടാകും.നേര്‍ച്ചഭക്ഷണത്തോടെ തിരുനാൾ സമാപിക്കും.




Leave a Reply