April 29, 2024

പരീക്ഷാ മുന്നൊരുക്കം: കരിയർ ഗൈഡൻസ് സെമിനാർ ഇന്ന്

0
 
.വെള്ളമുണ്ട ഗ്രാമപഞ്ചായത്തും വെള്ളമുണ്ട വയനാട് വാട്സ്ആപ്പ് കൂട്ടായ്മയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുകതമായി എസ്.എസ്.എൽ.സി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന പരീക്ഷ മുന്നൊരുക്ക ക്ലാസും കരിയർ ഗൈഡൻസ് സെമിനാറും കരിയർ എക്സിബിഷനും ഇന്ന്  (റിപ്പബ്ലിക് ദിനത്തിൽ) വെള്ളമുണ്ട 8/4 സിറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും.വയനാട് സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ഐ. എ. എസ് മുഖ്യാതിഥിയായിരിക്കും
എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷക്ക് തെയ്യാറെടുക്കേണ്ട വിധം,ശാസ്ത്രീയമായ പഠന രീതികൾ തുടങ്ങി പരീക്ഷാ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിദഗ്‌ധർ ക്ലാസ്സെടുക്കും.വിവിധ ഉപരിപഠന മേഖലകൾ,കോഴ്‌സുകൾ,ജോലി സാധ്യതകൾ,സ്കോളർഷിപ്പുകൾ,തുടങ്ങി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഉപരിപഠന സംബന്ധമായ മുഴുവൻ സംശയ നിവാരണത്തിനും കേരളത്തിലെ മികച്ച കരിയർ വിദഗ്ധർ നയിക്കുന്ന സെമിനാറിൽ അവസരം ഉണ്ടായിരിക്കും.വിവിധ കോഴ്സുകളുടെയും സ്ഥാപനങ്ങളുടെയും വിവരണങ്ങളടങ്ങിയ ചാർട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കും.പേഴ്‌സണൽ കരിയർ കൗണ്സിലിംഗിനുള്ള അവസരം ലഭ്യമാണ്.
എസ്.എസ്.എൽ.സി,പ്ലസ്ടു വിദ്യാർത്ഥികളും,രക്ഷിതാക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്നു സംഘാടകർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *