May 9, 2026

എരുമത്തെരുവിലെ മത്സ്യ മാർക്കറ്റിന്റെ പ്രവർത്തനം നിർത്തി വെക്കണമെന്ന് എ.എ. പി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗര സഭയുടെ കീഴിൽ ഏരുമത്തെരുവിൽ പ്രവർത്തിക്കുന്ന മൽസ്യ മാർക്കറ്റിന്റെ പ്രവർത്തനം താൽക്കാലിക മായി നിർത്തിവയ്ക്കണമെന്നു എ എ പി മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മൽസ്യ മാർക്കറ്റിലെ മാലിന്യ സംസ്ക്കരണത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നും തന്നെ ചെയ്യന്നില്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. മൽസ്യമാർക്കറ്റിലെ മലിനജലം  ഇപ്പോൾ 100 മീറ്ററോളം ദുരത്തിൽറോഡിലൂടെ  ഒഴുകിത്തുടങ്ങിട്ട് നഗര സഭയോ ആരോഗ്യവകുപ്പോ നടപടി സ്വീകരിച്ചതായി കാണുന്നില്ല.മുറികൾ ലേലം ചെയ്തു നൽകുമ്പോൾ മാലിന്യ സ്കാരത്തിനുള്ള സൗകര്യം നഗരസഭ ഉറപ്പുവരുത്തേണ്ടതുണ്ട്….സ്കൂള് കുട്ടികളടക്കം നൂറുകണക്കിനാളുകൾ സ ഞ്ചരിക്കുന്ന പ്രധാനറോഡിന് കുറുകെ മലിനജലം ഒഴുക്കിവിടുന്നതിനെതിരെ നടപടിയെടുക്കണം.മാലിന്യ നിർമ്മർജനത്തിനുള്ള സൗകര്യങ്ങൾ ഇല്ലാതെ എങ്ങനെയാണ് മാർക്കറ്റിന്  പ്രവർത്തന ലൈസൻസ് നഗരസഭ സെക്രട്ടറി നല്കുന്നതെന്നത് പരിശോധിക്കേണ്ടതാണെന്നും ,പൊതുജന ആരോഗ്യത്തിൽ  നഗരസഭയുടെ നിസംഗതയാണ് ഇതിലൂടെപുറത്തുവരുന്നത് . മാലിന്യ നിർമാർജനത്തിനു ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം സെക്രട്ടറിക്കെതിരെയും ആരോഗ്യവകുപ്പിനെതിരെയും നിയമനടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട്   മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.യോഗത്തിൽ ജില്ല സെക്രട്ടറി  അജി കൊളോണിയ  അധ്യക്ഷത വഹിച്ചു ..ലതീഷ് പ്രഭാകർ. സുനിർ .മുഹമ്മദ് റാഫി..മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *