November 4, 2026

മഞ്ഞനിക്കരയിലേക്ക് കാൽനട തീർത്ഥയാത്ര ആരംഭിച്ചു.

0
bishop-
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി ∙ ലോകത്തിലെ ഏറ്റവും വലിയ കാൽനട തീർത്ഥയാത്രയായ മഞ്ഞനിക്കര
യാത്രക്ക് തുടക്കമായി. ചെറ്റപ്പാലം സെന്റ് മേരീസ് യാക്കോബായ സിംഹാസന
പള്ളിയിൽ നിന്നും പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കരയിൽ പരിശുദ്ധ ഏലിയാസ്
തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള തീർത്ഥയാത്ര 
തുടങ്ങി. മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത
ഫാ.എൽദോസ് കൂരൻ താഴത്തുപറമ്പിൽ, ബെന്നി ചിറ്റേത്ത്, ബേസിൽ കുളങ്ങാട്ടിൽ,
ഷിജു മുഴയുംകിണറ്റുംകര എന്നിവർക്ക് പതാക കൈമാറി. തീർത്ഥയാത്രാ 400
കിലോമീറ്റർ യാത്ര ചെയ്ത് ഫെബ്രുവരി 8 ന് മഞ്ഞനിക്കരയിൽ എത്തിച്ചേരും
.വികാരി ഫാ. അനിൽ കൊമരിക്കൽ അധ്യക്ഷത വഹിച്ചു. ഫാ.ഡോ.ജേക്കബ് മീഖായേൽ
പുല്ല്യാട്ടേൽ, ഫാ.അജു ചാക്കോ അരത്തുംമാമൂട്ടിൽ പ്രസംഗിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *