April 25, 2024

വയനാടിൻറെ സുസ്ഥിരവികസനം ഉറപ്പുവരുത്തുന്ന വയനാട് പാക്കേജ് അട്ടിമറിച്ചു: ആന്റോ അഗസ്റ്റിൻ

0
Photo
കൽപ്പറ്റ: 
പിന്നോക്ക ജില്ലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നീതി ആയോഗ് കീഴിൽ നടപ്പിലാക്കുന്ന റാപ്പിഡ് ട്രാൻസ്ഫോർമേഷൻ ഓഫ് ആസ്പ്രേറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം വയനാട്ടിൽ നടപ്പിലാക്കാതെ വയനാട്ടിലെ ജനങ്ങളെ സംസ്ഥാന ഭരണകൂടം വഞ്ചിക്കുകയാണെന്ന് കേരള കോൺഗ്രസ് സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ആന്റോ അഗസ്റ്റിൻ കേരളാ കോൺഗ്രസ് പാർട്ടി പ്രവർത്തക സമതി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
        കേന്ദ്രം വയനാടിന് നൽകിയ ഈ പദ്ധതി സംസ്ഥാന സർക്കാരിൻറെ ധാർഷ്ട്യം മൂലം വയനാടിന് ആവശ്യമില്ലെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്തയക്കുകയും പിന്നീട് ശ്രീ പിസി തോമസിനെയും ശ്രീ ആന്റോ അഗസ്റ്റിന്റെയും നേതൃത്വത്തിൽ കേരള കോൺഗ്രസ് വയനാട്ടിൽ നിരവധി സമര പരിപാടികളാണ് നടത്തിയത് അതിന്റെ ഫലമായി പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് മെയ് മാസം പതിനൊന്നാം തീയതി വീണ്ടും നീതി ആയോഗ് നെ അറിയിച്ചു. കേന്ദ്രത്തിന് ഭാഗത്തുനിന്നും  വി പി ജോയ് ഐഎഎസ്  നോഡൽ ഓഫീസറായി നേരത്തേ നിയമിച്ചിരുന്നു . എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്നുമുള്ള നോഡൽ ഓഫീസറെ നിയമിക്കാതെ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്  അതിനെതിരെ ശ്രീ ആന്റോ അഗസ്റ്റിൻ അധ്യക്ഷനായ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ കേരള കോൺഗ്രസ് ചെയർമാനായ ശ്രീ പിസി  പിസി തോമസ് ഉപവാസം അനുഷ്ഠിക്കുകയും ബിജെപിയുടെ എംപി ശ്രീ സുരേഷ് ഗോപി ഉദ്ഘാടനം നടത്തുകയും ചെയ്തതോടുകൂടി ഉപവാസം ഭരണകക്ഷിക്ക് തലവേദന ആവുകയും ചെയ്തപ്പോൾ ഷർമിള മേരി ജോസഫ് ഐഎഎസ്നെ സംസ്ഥാനത്തിൻറെ ഭാഗത്തു നിന്നുമുള്ള നോഡൽ ഓഫീസറായി നിയമിച്ച് തലയൂരുകയും ചെയ്തു അതിന് ശേഷം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം വിളിച്ച് ഉടൻ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ സർവ്വകക്ഷി യോഗം നടന്ന് ആറുമാസം കഴിഞ്ഞിട്ടും ഒരു നടപടിപോലും മുന്നോട്ടുപോയിട്ടില്ല എന്നാൽ ഇപ്പോൾ വയനാട് ജില്ലാ ഭരണ കേന്ദ്രവുമായി ബന്ധപ്പെടുമ്പോൾ അറിയാൻ കഴിയുന്നത് ഈ പദ്ധതി ഒരു സ്റ്റെപ്പ് പോലും മുന്നോട്ടു പോയിട്ടില്ല എന്നതാണ് കേരള നിയമിച്ച നോഡൽ ഓഫീസർ വയനാട്ടിൽ വരികയോ പദ്ധതി വിലയിരുത്തുകയോ പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് സത്യം
ഇന്ത്യയിൽ പിന്നോക്കം നില്ക്കുന്ന ജില്ലകളെ കണ്ടെത്താൻ പ്രധാനമന്ത്രി നേരിട്ട് നീതിയായോഗിനെ ചുമതലപ്പെടുത്തുകയും നീതി ആയോഗിന്റെ സി ഇ ഒ ആയ അമിതാഭ് കാന്ത് നേതൃത്വത്തിൽ വിശദമായ പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നൂറ്റി പതിനഞ്ച് ജില്ലകളെ തിരഞ്ഞെടുക്കുകയും അതിൽ കേരളത്തിൽനിന്നും ഉൾപ്പെട്ട ഏക ജില്ലയായിരുന്നു വയനാട് .വിദ്യാഭ്യാസം,ആരോഗ്യം, പോഷകാഹാര ലഭ്യത, ജലവിഭവം, സാമ്പത്തിക ആനുകൂല്യങ്ങൾ, നൈപുണ്യവികസനം, അടിസ്ഥാനസൗകര്യ വികസനം ,എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് വയനാടിന്റെ  ചിരകാല സ്വപ്നമായ നഞ്ചൻകോട് നിലമ്പൂർ റെയിൽവേ, സർക്കാർ മെഡിക്കൽ കോളേജ് ,രാത്രികാല യാത്ര നിരോധനം, പൂഴിത്തോട് ബദൽപാത, കാർഷിക കടങ്ങൾ എഴുതി തള്ളൽ,മേപ്പാടി നിലമ്പൂർ ചുരം ഇല്ല പാത എന്നിവയെല്ലാം സാധ്യമാക്കുന്ന പാക്കേജ് ആയിരുന്നു ഇത് വയനാടിന് ആവശ്യമുള്ള ഏത് പദ്ധതി വേണമെങ്കിലും നോഡൽ ഓഫീസർമാരുടെയും ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുകയാണെങ്കിൽ അതും ഈ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയും എന്നതാണ് ആസ് പ്രേഷണൽ ഡിസ്ട്രിക്ടിന്റെ പ്രത്യേകത. പിന്നോക്കം നില്ക്കുന്ന വയനാടിനെ 2022 ആകുമ്പോഴേക്കും ഇന്ത്യയിലെതന്നെ മുന്നോക്കം നിൽക്കുന്ന ജില്ലകളുടെ പട്ടികയിൽ എത്തിക്കാൻ കഴിയും എന്നതാണ് ഈ പദ്ധതിയുടെ വിജയം ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതി കൈക്കുമ്പിളിൽ കിട്ടിയിട്ടും സംസ്ഥാനസർക്കാർ ഈ പദ്ധതി അട്ടിമറിക്കുന്നത് വയനാട്ടിലെ ജനതയോട് ചെയ്യുന്ന വലിയ വഞ്ചനയാണെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു .ഇതിനെതിരെ വലിയതോതിൽ കേരളാ കോൺഗ്രസിന്റെയും എൻ ഡി എ യുടെയും നേത്യത്വത്തിൽ വലിയ തോതിൽ പ്രക്ഷോഭം തുടങ്ങാൻ പോകുകയാണന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *