May 30, 2026

ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന്

0
IMG-20190131-WA0008
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ടയർ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവനാളുകളെയും അണിനിരത്തിക്കൊണ്ട് ഓൾ കേരള ടയർ വർക്കേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് ബത്തേരി റീജൻസി ഓഡിറ്റോറിയത്തിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യം , വിവാഹം എന്നിങ്ങനെ എല്ലാ മേഖലകളിലും സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ടയർ വർക്കേഴ്സ് അസോസിയേഷൻ സമ്മേളനം നടത്തുന്നത്.
                സംസ്ഥാന പ്രസിഡണ്ട് പി സി ബിജു മുഖ്യ പ്രഭാഷണം നടത്തുന്ന സമ്മേളനം ബത്തേരി മുൻസിപ്പൽ ചെയർപേഴ്സൺ റ്റി. എൽ സാബു ഉദ്ഘാടനം  ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ ഓൾ കേരള ടയർ വർക്ക് അസോസിയേഷൻ ചെയർമാൻ ജയപ്രകാശ്, കൺവീനർ രമേഷ് കൃഷ്ണൻ, ഹാരിസ് വെള്ളമുണ്ട, ബാലകൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *