കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകി സംസ്ഥാന ബഡ്ജ്: മലബാർ കോഫി വിപണിയിലെത്തിക്കും

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Ad
 ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച 2019ലെ ബജറ്റില്‍ വയനാടിന് ഒട്ടേറെ പദ്ധതികള്‍. പ്രളയം ദുരിതം വിതച്ച വയനാട് നേരിടുന്ന പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക പദ്ധതികള്‍. നവ കേരളത്തിന് 25 പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍  മന്ത്രി തോമസ്       ഐസക് വ്യക്തമാക്കി. ആകെ ബജറ്റ് ചെലവ് 1.42 ലക്ഷം കോടിയാണ്.

വയനാട്ടിലെ കാപ്പി പൊടി മലബാര്‍ കാപ്പി എന്ന പേരില്‍ ആഗോളതലത്തില്‍ ബ്രാന്‍ഡ് ചെയ്യും. ജില്ലയില്‍ മരം വെച്ചുപിടിപ്പിക്കാന്‍ ബാങ്ക് വായ്പ അനുവദിക്കും. വയനാടിനെ പൂകൃഷിക്കുള്ള പ്രത്യേക സോണ്‍ ആയി പ്രഖ്യാപിക്കുമെന്നും ബജറ്റില്‍ പറയുന്നു. പ്രളയം ദുരിതം വിതച്ച ജില്ലകളില്‍ ഒന്നാണ് വയനാട്. ഇവിടെ ഒട്ടേറെ മരങ്ങളാണ് പ്രളയത്തില്‍ കടപുഴകിയത്.
 പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ സംഭാവനകള്‍ ചെയ്തിരുന്നു. ദുരിതാശ്വാസ നിധിയില്‍ 3229 കോടി രൂപ ലഭിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ഇത് ദുരിതാശ്വാസത്തിന് വേണ്ടി മാത്രമേ ചെലവഴിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റി ചെലവഴിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ഐസകിന്റെ വിശദീകരണം.
ദുരിതാശ്വാസ നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് വേണ്ടിയാണ് പ്രധാനമായും ഫണ്ട് ചെലവഴിച്ചത്. റോഡ് നിര്‍മാണത്തിനും തദ്ദേശ ഭരണ വകുപ്പിനുമായി 1000 കോടി രൂപ അനുവദിച്ചുവെന്നും തോമസ് ഐസക് വ്യക്തമാക്കി. കൂടാതെ പ്രളയ ബാധിത പഞ്ചായത്തുകള്‍ക്ക് 259 കോടി വകയിരുത്തിയിട്ടുണ്ട്. പ്രളയം തകര്‍ത്ത ജീവനോപാധികള്‍ അടുത്ത വര്‍ഷത്തോടെ തിരിച്ചുപിടിക്കും. പ്രളയത്തില്‍ 15000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്നും തോമസ് ഐസക് വ്യക്തമാക്കി…


Tics

 കൽപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിെനെതിരെ  സൃഷ്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സായാഹ്ന    സദസ്  സംഘടിപ്പിച്ചു.ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശാലയായ ജനാധിപത്യവും മതനിരപേക്ഷതയുടെ തുല്യതയും തകർത്തു കൊണ്ടാണ് പൗരത്വ ...
Read More
 കൽപ്പറ്റ: റിപ്പബ്ലിക്ക് ദിനത്തിൽ ഔദ്യോഗിക അഥിതിയായ വലതുപക്ഷ മോദി സർക്കാർ ക്ഷണിച്ചിട്ടുള്ളത്. ട്രോപ്പിക്കൽ ട്രം പ് എന്ന് വിശേഷണമുള്ള ജയ്ർ ബോൾസൊനാരോവിനെയാണ്. തികഞ്ഞ വലതുപക്ഷ ഫാസിസ്റ്റ് ആയ ...
Read More
മാനന്തവാടി - ഈ വർഷത്തെ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വള്ളിയൂർക്കാവ് പ്രദർശന വിപണനമേളയുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ എം.പി., എം.എൽ.എമാർ തുടങ്ങിയ ...
Read More
മാനന്തവാടി: :ബുധനാഴ്ച രാത്രി 239 ചാക്ക് പുഴുക്കലരിയും 18 ചാക്ക് ഗോതമ്പും കവര്‍ച്ച നടന്ന െവെള്ളമുണ്ട മൊതക്കരയിലെ എ.ആര്‍.ഡി. 3-ാം നമ്പര്‍ വി.അഷ്റഫിന്റെ പേരിലുള്ള ലൈസന്‍സ് ഡി ...
Read More
മാനന്തവാടി: 2018 - ലെ മഹാ പ്രളയത്തിൽ   സർവ്വതും    നഷ്ടപെട്ടവർ  ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. മുട്ടക്കോഴിവളർത്തിയും, ആട് വളർത്തിയും, തയ്യൽജോലിയിലൂടെയും, വാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്. മാനന്തവാടിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ് സൊസൈറ്റികാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ഒരുവർഷത്തോളം നീണ്ടുനിന്ന പ്രളയ പുനരധിവാസപദ്ധതി അതിജീവൻ എന്ന പേരിൽ വയനാട്ജില്ലയിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി 06 പ്രളയ ബാധിത പ്രദേശങ്ങൾ കാരിത്താസ് ഗ്രാമംഎന്നപേരിൽ തെരഞ്ഞെടുക്കുകയുംഅവിടങ്ങളിൽ വിവിധങ്ങളായ വരുമാന വർദ്ധകപരിപാടികളും, ഭവന നിർമ്മാണപ്രവർത്തനങ്ങളൂം, കുടിവെള്ള ശുചിത്വപദ്ധതികളും നടപ്പിലാക്കിയിരുന്നു. ഈപദ്ധതിയിൽ ഉൾപ്പെടുത്തി 125 കുടുംബങ്ങൾക്ക്മുട്ടക്കോഴി വളർത്തുന്നതിനും, 150 കുടുംബങ്ങൾക്ക് ആട് വളർത്തുന്നതിനും, 30 കുടുംബങ്ങൾക്ക് ടൈലറിംഗിനും 100 കുടുംബങ്ങൾക്ക് വാർഷിക വിളകൾ കൃഷിചെയ്യുന്നതിനും സാമ്പത്തിക സഹായംനല്കിയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുംമറ്റും കുറച്ചു പേരുടെ കോഴി, ആട് , കൃഷികൾ എന്നിവ വീണ്ടും നശിച്ചുപോയി എങ്കിലുംഎഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ കുടുംബങ്ങളിൽ ഇവ ഇന്ന് നിത്യ വരുമാനം നേടി കൊടുക്കുന്നു. 15 കോഴികുഞ്ഞും ഹൈടെക് കൂടും ആണ് പദ്ധതി സഹായമായിനലികിയെതെങ്കിലും ഇന്ന് ധാരാളംകുടുംബങ്ങൾ ഈ പദ്ധതിവിപുലപ്പെടുത്തിയിട്ടുണ്ട്. 02 ആടുകളെ പദ്ധതിയിൽ നൽകിയത് ഇന്ന് അവയുടെ കുഞ്ഞുങ്ങളോടൊപ്പം വലിയ യൂണിറ്റുകൾ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ഓരോ ഗുണഭോക്താവും ഓരോ ആട്ടിൻകുട്ടികളെ വീതം സഹായം ലഭ്യമാകാത്ത മാറ്റ് പ്രളയ ബാധിതർക്ക് നൽകി വരികയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ്ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ അതീവൻ പദ്ധതി ഇന്ന് പ്രളയ ബാധിതർക്ക് യഥാർത്ഥത്തിൽ അതീവനത്തിന്റെ മാർഗ്ഗമായി മാറിയിരിക്കുന്നു.     ...
Read More
സംസ്ഥാനത്ത് ജോലിക്ക് വരുന്ന അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതിയില്‍ ബത്തേരി നഗരസഭയിലെ പുതുച്ചോലയില്‍ താമസിക്കുന്ന 13 പേര്‍ മലയാളം സാക്ഷരതാ പരീക്ഷ ...
Read More
  റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുതല്‍ കളക്ട്രറ്റ് വരെ റിപ്പബ്ലിക് ദിനാചരണ സന്ദേശറാലി നടത്തി. എ.ഡി.എം തങ്കച്ചന്‍ ആന്റണി ...
Read More
    തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്ത് വിപുലീകരിച്ച സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് ...
Read More
കാരക്കമല സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു വെള്ളിയാഴ്ച വൈകുന്നേരം ഇടവകവികാരി . ഫാദർ സ്റ്റീഫൻ കോട്ടക്കൽ തിരുനാളിന് കൊടിയേറ്റി ...
Read More
കല്‍പ്പറ്റ : കുടുംബശ്രീയുടെ  നേതൃത്വത്തില്‍ കുടുംബശ്രീ  സ്കൂള്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ വാര്‍ഡ് തലത്തിലും അയല്‍കൂട്ട അംഗങ്ങള്‍ക്കായി ജനുവരി 25 ശനിയാഴ്ച്ച അറിവുല്‍സവം 2020 ...
Read More

  •  
  • 1
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *