March 28, 2024

ബത്തേരി നഗരസഭ ചെയർമാൻ സ്ഥാനം രാജിവെക്കില്ലന്ന് ടി.എൽ. സാബു.

0
ബത്തേരി: – യു.ഡി.എഫിന്റെ വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങി കേരള കോൺഗ്രസ് (എം) സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം സുൽത്താൻ ബത്തേരി നഗര സഭ ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്നും ചരിത്രപരമായ വിഡ്ഡിത്തത്തിന് താൻ തയ്യാറല്ലെന്നും ,നഗര സഭയുടെ കാലാവധി പൂർത്തിയാകുന്നതുവരെ സി.പി.എം നെ പിന്തുണക്കുമെന്നും ബത്തേരി നഗര സഭ ചെയർമാൻ ടി.എൽ സാബു. 2015 ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ സി.പി.എം കേരള കോൺഗ്രസ് (എം) ധാരണയനുസരിച്ച് 5 വർഷം സി.പി.എം നെ പിന്തുണച്ചു കൊള്ളാമെന്ന ധാരണാ പത്രം കേരള കോൺഗ്രസ് (എം) നേതാക്കൻമാരും ,താനും ചേർന്ന് ഒപ്പിട്ടിട്ടുള്ളതാണ്. അത് ലംഘിക്കാൻ താൻ തയ്യാറല്ല. കേരള കോൺഗ്രസ് (എം) യു.ഡി.എഫിന്റെ ഭാഗമായിരിക്കുമ്പോൾ തന്നെയാണ് ബത്തേരി നഗര സഭയിൽ മേൽ തീരുമാനം എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ കമ്മറ്റിയിൽ പോലും താൻ രാജി വെക്കണ്ട എന്നാണ് തീരുമാനിച്ചത്.എന്നാൽ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിൽ നിന്ന് സി.പി.എം നൽകിയ പിന്തുണ പിൻവലിച്ചില്ലെങ്കിൽ ലോക സഭ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മൽസരിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ ചാഴിക്കാടന് വോട്ട് ചെയ്യില്ലെന്ന കോൺഗ്രസ് -ലീഗ് ഭീഷണിയെ തുടർന്നാണ് ഇത്രയും നാൾ മിണ്ടാതിരുന്ന സംസ്ഥാന നേതൃത്വം തന്നോട് ഇപ്പോൾ രാജി ആവശ്യപ്പെടുന്നത്. ഇത് യു.ഡി.എഫിന്റെ ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിന് കീഴ്പ്പെടലാണെന്നും സാബു പറഞ്ഞു.

                  കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ താനുൾപ്പെടെയുള്ള മുഴുവൻ കേരളാ കോൺഗ്രസ് (എം) സ്ഥാനാർത്ഥികളെയും കോൺഗ്രസ് പ്രവർത്തകർ കാലു വാരി തോൽപ്പിക്കാൻ ശ്രമിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം നറുക്കെടുപ്പിലൂടെ താൻ മാത്രമാണ് കേരള കോൺഗ്രസ് പ്രതിനിധിയായി ജയിച്ചു വന്നത്. കാലുവാരിയ യു.ഡി.എഫിനോട് പ്രതികാരം ചെയ്യാൻ വേണ്ടിയാണ് ബത്തേരി നഗര സഭയിൽ സി.പി.ഐ (എം) ന് പിന്തുണ നൽകാൻ കേരള കോൺഗ്രസ് (എം) തീരുമാനിച്ചത്. അതു മാത്രമല്ല സുൽത്താൻ ബത്തേരി നഗര സഭ ഭരണ സമിതി തുടങ്ങി വെച്ച വികസന പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നത് ജനങ്ങളോടു കാണിക്കുന്ന നീതി കേടാവും.കേരളത്തിലെ തന്നെ ഏറ്റവും നല്ല ശുചിത്വ നഗരമെന്ന സൽപ്പേര് നേടിയതും ,സംസ്ഥാനത്തെ തന്നെ ആദ്യത്തെ ആധുനിക മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം ,രാജീവ് ഗാന്ധി മിനി ബൈപ്പാസിന്റെ പൂർത്തീകരണം എന്നിവ നടപ്പിലാക്കേണ്ടത് ഭരണ സമിതിയുടെ ചെയർമാൻ എന്ന നിലയിൽ തന്റേയും കൂടി ബാധ്യതയാണ്. കൂടാതെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് റെയിൽ ഫെൻസിംഗ് നിർമ്മാണം തുടങ്ങുന്നതിനും ,നഗരസഭാ പരിധിയിലെ മുഴുവൻ റോഡുകളും ആധുനിക രീതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനും ഭരണം തുടർന്നേ തീരു ഇത്തരം സാഹചര്യത്തിൽ ലീഗ് – കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ദഫലമായിട്ടുള്ള രാജി ആവശ്യത്തിൽ നിന്ന് കേരളാ കോൺസ് സംസ്ഥാന – ജില്ലാ നേതൃത്വം പിൻമാറണമെന്നും ,എൽ.ഡി.എഫിന്റെ ഭരണ സമിതിയെ അട്ടിമറിക്കാൻ താൻ കൂട്ടുനിൽ ക്കില്ലെന്നും ടി.എൽ സാബു പറഞ്ഞു.
            ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *