April 22, 2026

രാഹുൽ ഗാന്ധി വന്നതോടെ പിണറായിക്ക് ഹാലിളകി; രമേശ് ചെന്നിത്തല.

0
IMG-20190405-WA0060
By ന്യൂസ് വയനാട് ബ്യൂറോ
മുക്കം: രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി സി.പി.എമ്മിനെതിരെ ഒന്നും പറയാനില്ല എന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ്. സി.പി.എമ്മിനെതിരെ പറയാൻ സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കളുണ്ട്. രാഹുൽ ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ മുഖ്യമന്ത്രിക്ക് ഹാലിളകിയിരിക്കുകയാണ്. മതേതര സഖ്യത്തിന് തുരങ്കം വെച്ചത് സി.പി.എമ്മാണെന്നും ചെന്നിത്തല പറഞ്ഞു.
മൂന്ന് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണം ജനങ്ങൾ മടുത്തിരിക്കുന്നു. കേന്ദ്ര കേരള സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സാദിഖലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. പി.വി അബ്ദുൾ വഹാബ് എം.പി മുഖ്യ പ്രഭാഷണം നടത്തി. മാധ്യമ വിഭാഗം കോർഡിനേറ്റർ കെ.പി അനിൽകുമാർ, ഓഫീസ് മേധാവി എൻ സുബ്രഹ്മണ്യൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ സജീവ് ജോസഫ്, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പി.എം ജോസഫ്, സി.പി ചെറിയ മുഹമ്മദ് പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *