April 21, 2026

രാഹുൽ ഗാന്ധിയിൽ നിന്ന് യുവജനങ്ങൾ പ്രതീക്ഷിക്കുന്നത് : യൂത്ത് കോൺക്ലേവ് 16-ന്. ബത്തേരിയിൽ

0
IMG-20190413-WA0033
By ന്യൂസ് വയനാട് ബ്യൂറോ
രാഹുൽ ഗാന്ധിയിൽ നിന്ന് യുവജനങ്ങൾ പ്രതീക്ഷിക്കുന്നത് : യൂത്ത് കോൺക്ലേവ് 16-ന്. ബത്തേരിയിൽ.
കൽപ്പറ്റ: രാഹുൽ ഗാന്ധിയിൽ നിന്നും യുവജനങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന വിഷയത്തിൽ വയനാട് യൂത്ത് കോൺക്ലേവ് ബത്തേരിയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ . ഈ മാസം 16ന് രാവിലെ 10 മണിക്ക് സുൽത്താൻ ബത്തേരി അദ്ധ്യാപക ഭവനിൽ വെച്ചാണ് പരിപാടി നടക്കുക. വയനാട് പാർലമെന്റ്  മണ്ഡലത്തിലെ യുവതീ യുവാക്കൾ സെമിനാറിൽ പങ്കെടുക്കും. വിദ്യാഭ്യാസം- തൊഴിൽ, ഗ്രാമീണ സംരഭകത്വം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകുക.
ഈ വിഷയങ്ങളിലെ വിദഗ്ധർ വിഷയാവതരണം നടത്തും. തുടർന്ന് ഈ വിഷയങ്ങളിൽ വയനാടിന്റെ  ആവശ്യങ്ങൾ യുവജനങ്ങൾക്ക് നിർദ്ദേശിക്കാം. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് എപ്രിൽ 17ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തുമ്പോൾ നേരിട്ട് സമർപ്പിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ  നേതൃത്വത്തിൽ രാജ്യം വലിയ പ്രതീക്ഷയിലാണ്. വയനാട്ടിലെ യുവജനങ്ങളുടെ   ആശയങ്ങളും ആവശ്യങ്ങളും  നേതൃത്വത്തിലുള്ളവരുടെ ശ്രദ്ധയിൽ കൊണ്ടു വരാൻ വാട്സ് ആപ്പ് കൂട്ടായ്മയും  ഫെയ്സ് ബുക്ക് പേജും തുടങ്ങിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. ഡോ: ജോഷി മാത്യു,  ഷംഷാദ് ബത്തേരി , സി.കെ. ജാഫർ, എൽദോ കുര്യാക്കോസ്, ഷിനോജ്,  ഹാരീസ് കല്ലു വയൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *