April 23, 2026

രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം വാഹനപ്രചരണജാഥകള്‍ നടത്തി.

0
kumblery
By ന്യൂസ് വയനാട് ബ്യൂറോ
രാഹുല്‍ഗാന്ധിയുടെ പ്രചരണാര്‍ത്ഥം വാഹനപ്രചരണജാഥകള്‍ നടത്തി
കുമ്പളേരി: രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി  സുല്‍ത്താന്‍ബത്തേരി എം ല്‍ എ ഐ സി ബാല കൃഷ്ണന്‍ നയിക്കുന്ന വാഹന ജാഥ സിനിമ താരം ഖുശ്ബു കുമ്പളേരി ടൗണില്‍ വെച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന മികച്ച സര്‍ക്കാരാണ് കോണ്‍ഗ്രസ് മാസതോറും എല്ലാം വീട്ടമ്മമാ രുടെയും അക്കൗ ണ്ടുകളില്‍ 6000 രൂപ നല്‍കാന്‍ രാഹുല്‍ഗാന്ധിയെ പോലെയുള്ള ഒരാള്‍ക്ക് കോപ്പറേറ്റീവ് മീഡിയകള്‍ പഠിപ്പിച്ചത് മാത്രം സം സാരിക്കുകയും രാജ്യത്തെ വന്‍ സാമ്പത്തിക പ്രതി സന്ധി കളിലാക്കുകയും ഇന്നത്തെ സര്‍ക്കാര്‍ ചെയ്തു. എന്നാല്‍ രാഹുല്‍ ഗാന്ധി ജനങ്ങളോട് നേരിട്ട് സംവദിക്കുകയും പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം കണ്ടെത്തുകയാണ്.മോദി സര്‍ക്കാര്‍ മാറേണ്ടത് ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്നും ഖുശുബു അഭി പ്രായപ്പെട്ടു. ചടങ്ങില്‍ സി പി ബാലചന്ദ്രന്‍, കൃഷ്ണകുമാര്‍, വിനയന്‍, അബ്ദുള്ള മടക്കര, അസീന, വിശ്വനാഥന്‍, പി പി ആയോഗ്, മോഹന്‍, മേരി, റോസക്കുട്ടി, എന്‍ വിജയന്‍, ഉമ്മര്‍ സാഹിബ്, കെ മുഹ്മദ് എന്നിവര്‍ സംസാരിച്ചു. ആവേശം നിറച്ച വാഹന ജാഥക്കൊപ്പം ബൈക്ക് റാലിയും ഉണ്ടായിരുന്നു.
കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം  എ.പി അബ്ദുല്ലകുട്ടി നയിക്കുന്ന പ്രചാരണ ജാഥ മടക്കിമലയില്‍ യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഐ.ഐ.സി.സി നിരീക്ഷകന്‍ നാച്ചിയപ്പന്‍, എന്‍.കെ റഷീദ്, പി.ടി ഗോപാലകുറുപ്പ്, ബിനു തോമസ്, ജോയി തൊട്ടിത്തറ, എം.ഒ ദേവസ്യ, ആലി മടക്കിമല, ഖാദര്‍ മടക്കിമല, സജീവന്‍, മുഹമ്മദ് വടകര, എന്‍.വി സലാം സംസാരിച്ചു. 
പനമരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രചരണാര്‍ത്ഥം കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കെ പി സി സി വക്താവ് ജോസഫ് വാഴക്കന്‍ നയിച്ച വാഹന പ്രചരണജാഥ പര്യടനം നടത്തി. രാജ്യത്തിന്റെ രക്ഷകനാണ് വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും വിശ്വസിക്കാന്‍ കൊള്ളുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് ലോകനേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. മോദി ഭരണത്തില്‍ കര്‍ഷകരടക്കം പൊറുതിമുട്ടുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. രാജ്യം മുഴുവന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിനാണ് രാഹുല്‍ നേതൃത്വം നല്‍കുന്നത്. സി പി എം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിന് ചുട്ട മറുപടി കൂടിയായിരിക്കും ഈ തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ ജനങ്ങള്‍ ഒരു പ്രവാചനകനെ പോലെ നോക്കികാണുന്ന രാഹുല്‍ഗാന്ധിയെ സി പി എം എതിര്‍ക്കുന്നു. കാരണം നരേന്ദ്രമോദിയുമായി ചേര്‍ന്ന പിണറായി കൂട്ടുകെട്ടാണിതിന് പിന്നില്‍. ഇത് ശബരിമല വിഷയത്തില്‍ കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജാഥ കെ വി പോക്കര്‍ഹാജി ഉദ്ഘാടനം ചെയ്തു. എസ് എം റസാഖ് അധ്യക്ഷനായിരുന്നു. പഴകുളം മധു, എം എ ജോസഫ്, ഷംസുദ്ദീന്‍, വിന്‍സെന്റ്, പി സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *