May 8, 2024

ബത്തേരി പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

0
വൈദ്യുതി മുടങ്ങും
കണിയാമ്പറ്റ-കൂട്ടമുണ്ട 66 കെ.വി വൈദ്യുതി ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 26 മുതല്‍ മെയ് 5 വരെ രാവിലെയും വൈകീട്ടും ഒരു മണിക്കൂര്‍ വീതം 66 കെ.വി. സുല്‍ത്താന്‍ ബത്തേരി സബ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടും.
പുല്‍പ്പള്ളി, പാടിച്ചിറ സെക്ഷനില്‍ ഇന്ന് (ഏപ്രില്‍ 26) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

തടി ലേലം
കുപ്പാടി, ബാവലി സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ സൂക്ഷിച്ചിരിക്കുന്ന തടികള്‍ മെയ് 7ന് ഇ-ലേല വ്യവസ്ഥയില്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തും.  ഇ-ലേലത്തില്‍ പങ്കെടുക്കുന്നവര്‍www.mstcecommerce.com വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 6ന് ഉച്ചയ്ക്ക് 2നകം 50000 രൂപ നിരത ദ്രവ്യം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, കോഴിക്കോട് എന്ന വിലാസത്തില്‍ ഇ-ട്രഷറി വഴി അടക്കണം. ഫോണ്‍ 04936 221562, 8547602856, 8547602857. 

ഒന്നാം ക്ലാസ് പ്രവേശനം
നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്മാരക ആശ്രമം സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  2019 ജൂണ്‍ ഒന്നിന് 5 വയസ് പൂര്‍ത്തിയായ കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കാണ് പ്രവേശനം.  കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം മെയ് 15, 16 തീയതികളില്‍ സ്‌കൂളില്‍ ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *